കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദില്ലി; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചു. ഷാ തന്നെയാണ് ട്വിറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അതേസമയം താനുമായി ബന്ധപ്പെട്ട മുഴുവൻ പേരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
Recommended Video
കൊറോണയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. ഫലം പോസറ്റീവാണ്. എന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു.

അതിനിടെ ഇന്ന് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് മന്ത്രി കമൽ റാണി വരുൺ (62) മരിച്ചിരുന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു അവർ. യുപിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മന്ത്രിയാണ് ഇവർ. അതേസമയം രാജ്യത്ത് കൊവിഡ് രോഗികൾ 17 ലക്ഷം കടന്നു. ഇന്നലെ മാത്രം 54,865 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 852 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ആകെ മരണം 37,403 ആയി. ഇതുവരെ 11.46 ലക്ഷം പേർ രോഗമുക്തി നേടി.












Click it and Unblock the Notifications