കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശ് തീവ്രവാദത്തിന് യുവാക്കളെ സജ്ജമാക്കാന്‍ ബംഗാളിലെ മദ്രസകളെന്ന് വെളിപ്പെടുത്തല്‍

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍, മുര്‍ഷിദാബാദ് ജില്ലകളിലെ ചില മദ്രസകളെ ഉപയോഗിച്ച് ബംഗ്ലാദേശില്‍ വേരുകളുള്ള തീവ്രവാദ സംഘടന പ്രാദേശിക യുവാക്കളെ ഭീകരവാദത്തിന് സജ്ജമാക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്റിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയത്തിന്റെ വിശദീകരണം. തീവ്രവാദവല്‍ക്കരണത്തിനും റിക്രൂട്ടമെന്റുകള്‍ക്കുമായി ബര്‍ദ്വാനിലെയും മുര്‍ഷിദാബാദിലെയും ചില മദ്രസകള്‍ ഉപയോഗിച്ച് ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തനം നടത്തുന്നതായി വിവരം ലഭിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നല്‍കി. 'ഇക്കാര്യത്തില്‍ പ്രസക്തമായ വിവരങ്ങളും ഉചിതമായ നടപടിയെടുക്കാനുള്ള നിര്‍ദേശവും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും സാധാരണയായി നല്‍കാറുണ്ടെന്നും മറുപടിയിലുണ്ട്.

രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍

ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിനെയോ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ഇന്ത്യയെയോ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ഹിന്ദുസ്ഥാനിനെയോ ഒരു തീവ്രവാദ സംഘടനയെന്ന നിലയില്‍ അതിന്റെ എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും യുഎപിഎയുടെ കീഴിലാക്കിയിട്ടുണ്ട്.

 മദ്രസ കേന്ദ്രീകരിച്ച് പരിശീലനം

മദ്രസ കേന്ദ്രീകരിച്ച് പരിശീലനം

പശ്ചിമ ബംഗാളിലെ ക്രമസമാധാന സ്ഥിതിഗതികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി, ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ന് മുമ്പും ശേഷവും ശേഷവും നിരവധി അക്രമ സംഭവങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് മരണവും പരിക്കുകളും സംഭവിച്ചുണ്ടെന്നും സഭയില്‍ അറിയിച്ചു. ചാപിനവാബ്ഗഞ്ചിലെ ഉലൂം കാമില്‍ മദ്രസ, ബെനാപോള്‍ ചെക്ക്‌പോസ്റ്റിനടുത്തുള്ള ജാമിയ അറേബ്യയിലെ ബാഗ്-ഇ-ജന്നത്ത് കാവ്മി മദ്രസ, ബംഗ്ലാദേശിലെ ഫരീദാബാദിലെ ജാമിയ അറേബ്യ ഇമാദുല്‍ ഉലൂം മദ്രസ എന്നിവ കേന്ദ്രീകരിച്ചാണ് യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

 എന്‍ഐഎ​ അറസ്റ്റ്

എന്‍ഐഎ​ അറസ്റ്റ്


രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ട 2104 ബര്‍ദ്വാന്‍ ബോംബ് സ്ഫോടനത്തിനും നിരവധി സന്യാസിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പരിക്കേറ്റ 2013ല്‍ ഗയയിലുണ്ടായ നിരവധി ബോംബ് സ്ഫോടനങ്ങള്‍ക്കും ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ഉത്തരവാദിയാണ്. ഈ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഹബീബുര്‍ റഹ്മാന്‍ എന്നയാളെ കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ഉന്നത അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ബംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

 കുറ്റവാളികളുടെ പട്ടിക പുറത്ത്

കുറ്റവാളികളുടെ പട്ടിക പുറത്ത്


എംഡി ഹബീബ് ഉര്‍ റഹ്മാന്‍ (ജമാഅത്ത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശ്-ജെഎംബി സെന്‍ട്രല്‍ സൂറ അംഗം), എംഡി ഇസ്മായില്‍ ഫിംഗ (ജെഎംബിയുടെ ഹൈ കമാന്‍ഡ്), ഹഫീജ് മൗലാന മണിരുള്‍ (ജെഎംബി അംഗം), എംഡി അബുബക്കര്‍ സിദ്ദിഖ് (ജെഎംബി ഹൈ കമാന്‍ഡ്), എംഡി ഇര്‍ഫാന്‍ റെസ (ജെഎംബി സെക്രട്ടറി), എംഡി അബ്ദുള്‍ കരീം (ജെഎംബി ഹൈ കമാന്‍ഡ്), മൗലാന ആയുഷുദ്ദീന്‍ (ജെഎംബി സെക്രട്ടറി), മൗലാന ഫൈസല്‍ (ഹര്‍കത്ത്-ഉല്‍-ജിഹാദ്) അല്‍-ഇസ്ലാമി-ഹുജി നേതാവ്), ബക്തിയാര്‍ ഹുസിയന്‍ (ഹുജി), ഹസ്സന്‍ (ഹുജി) തുടങ്ങിയ പേരുകള്‍ ഉള്‍പ്പെടുന്ന ഒരു 'വാണ്ടഡ്' ലിസ്റ്റും 2014 ല്‍ പുറത്തിറക്കി.

 അതിര്‍ത്തിയിലെ മദ്രസകള്‍ വഴി

അതിര്‍ത്തിയിലെ മദ്രസകള്‍ വഴി


ബംഗാളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സജീവമായ സര്‍ക്കാര്‍ ഇതര സ്വകാര്യ മദ്രസകള്‍ വഴിയാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് വിവരം ലഭിച്ചതായി ഒരു മുതിര്‍ന്ന ഐബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്ന് അതേ ഭീകരസംഘത്തിലെ മറ്റൊരു അംഗത്തെ കൊല്‍ക്കത്ത പോലീസ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. 2018 ലെ ബോധ ഗയ സ്ഫോടനത്തില്‍ ഉള്‍പ്പെട്ട അബ്ദുള്‍ റഹിമിനെ തിങ്കളാഴ്ച രാത്രി റെയ്ഡിനിടെ കത്വ റോഡിലെ ബാജേപ്രട്ടപ്പൂരിലെ ബസ് സ്റ്റോപ്പില്‍ നിന്നാണ് എസ്ടിഎഫ് കസ്റ്റഡിയില്‍ എടുക്കുന്നത്.

English summary
Home ministry about the role of Madrasas in Bengal for Radicalisation of Youth for Jamaat-ul-Mujahideen Bangladesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X