കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: യുടേൺ അടിച്ച് കേന്ദ്രം, മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമില്ല

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെ പ്രഖ്യാപിത ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ തിരുത്ത്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്നും കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ ചികിത്സാ ചെലവ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും വഹിക്കും എന്നീ കാര്യങ്ങൾ ഒഴിവാക്കി ക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കി.

ഇറാനില്‍ 97 പേര്‍ മരിച്ചു; ഇന്ത്യക്കാരുടെ മൂന്നാം സംഘം ഇന്ന് മുംബൈയിലെത്തുംഇറാനില്‍ 97 പേര്‍ മരിച്ചു; ഇന്ത്യക്കാരുടെ മൂന്നാം സംഘം ഇന്ന് മുംബൈയിലെത്തും

ഒരു മാസക്കേക്ക് ക്വാരന്റീൻ, സാമ്പിൾ ശേഖരണം, സ്ക്രീനിംഗ് എന്നിവയ്ക്കുള്ള ചെലവ് , പരിശോധനക്കുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ചെലവ് എന്നിവ മാത്രമേ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് എടുക്കാവൂ എന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിലാണ് സർക്കാർ പരിഷ്കരിച്ച ഉത്തരവ് പുറത്തിറക്കുന്നത്.

corona-1584

ഇന്ത്യയിൽ ഇതിനകം കൊറോണ ബാധിച്ചവരുടെ എണ്ണം 84ൽ എത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മൂന്ന് പേരാണ് കൊറോണ ബാധിച്ച് രാജ്യത്ത് മൂന്നുപേരാണ് മരിച്ചത്. കർണാടകത്തിലെ കലബുറഗിയിൽ 76 കാരനും ദില്ലിയിൽ 69 വയസ്സ് പ്രായമുള്ള സ്ത്രീയുമാണ് മരിച്ചത്. എന്നാൽ പിന്നീട് മഹാരാഷ്ട്രയിൽ സൌദിയിൽ നിന്നെത്തിയ 71 കാരൻ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കൊറോണ ബാധിച്ചതിനെ തുടർന്നാണ് മരണമെന്നാണ് സംശയിക്കുന്നത്. ദില്ലിയിൽ മരിച്ച സ്ത്രീയുടെ മൃതദേഹം ദഹിപ്പിക്കാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അസുഖ ബാധിതയായ ഇവർ ശനിയാഴ്ചയാണ് മരണമടഞ്ഞത്. എന്നാൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് നോർത്ത് ദില്ലിയിലെ നിഗംബോധ് ഘട്ടിലെ ശ്മശാനനത്തിൽ അന്ത്യകർമങ്ങൾ നിർവഹിക്കാൻ അനുവദിച്ചത്.

ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ പ്രഖ്യാപിത ദുരന്തമായി പ്രഖ്യാപിച്ചത്. 30 ദിവസത്തിനുള്ളിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം മുഖ്യമന്ത്രിമാർക്ക് നൽകിയിട്ടുള്ള നിർദേശം.

താൽക്കാലിക താമ സൌകര്യം, ഭക്ഷണം, വസ്ത്രം, രോഗബാധിതരായി ക്യാമ്പുകളിൽ കഴിയുന്നവർക്കുള്ള ചികിത്സ, സാമ്പിൾ ശേഖരണം, പരിശോധനക്കാവശ്യമായ പിന്തുണ, സ്ക്രീനിംഗ്, രോഗബാധിതരുമായി ബന്ധം പുലർത്തിയവരെ കണ്ടെത്തൽ എന്നിവയുടെ ചെലവ് സർക്കാർ വഹിക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. എന്നാൽ ക്യാമ്പുകളുടെ എണ്ണം, പ്രവർത്തിക്കേണ്ട കാലാവധി, ക്യാമ്പിൽ പ്രവേശിപ്പിക്കണ്ട ആളുകളുടെ എണ്ണം എന്നിവ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയായിരിക്കും തീരുമാനിക്കുക. ഒരു വർഷത്തെ ദുരന്തനിവാരണ ഫണ്ടിന്റെ 25 ശതമാനത്തിൽ കവിയരുതെന്നാണ് നിർദേശം.

English summary
Home Ministry does a U-turn on COVID-19 compensation clause
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X