കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ അഫ്‌സ്പ പിന്‍വലിച്ചേക്കും; അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കാശ്മീരില്‍ സംഘര്‍ഷം പതിവായിരിക്കെ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ ഭാഗീകമായി പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കാശ്മീരി ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി സംഘര്‍ഷം അവസാനിപ്പിക്കുകയെന്ന തന്ത്രമാണ് കേന്ദ്രം പരീക്ഷിക്കാന്‍ പോകുന്നതെന്നാണ് സൂചന. അഫ്‌സ്പ പിന്‍വലിക്കണമെന്ന് കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ വിഷയത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും പ്രതികരിച്ചു. അഫ്‌സ്പ പിന്‍വലിക്കേണ്ടത് ആഭ്യന്തരമന്ത്രാലയമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഫ്‌സ്പ പോലുള്ള നിയമങ്ങളില്‍ പ്രതിരോധവകുപ്പിന് ഇടപെടാനാകില്ല. ആഭ്യന്ത്രവകുപ്പാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

 manohar-parrikar

സൈന്യത്തിന്റെ ചുമതല അവര്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാനും നുഴഞ്ഞുകയറ്റക്കാരെ തുരത്താനും സൈന്യം അഹോരാത്രം ജോലി ചെയ്യുകയാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്‌സ്പ പിന്‍വലിക്കുന്നതില്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചതില്ലെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്ത്രര മന്ത്രി രാജ്‌നാഥ് സിങ് കാശ്മീര്‍ സന്ദര്‍ശിച്ചതിന്റെ പിന്നാലെയാണ് അഫ്‌സ്പ പിന്‍വലിക്കണമെന്ന് മെഹബൂബ ആവശ്യപ്പെട്ടത്. സംഘര്‍ഷം കുറഞ്ഞ പ്രദേശങ്ങളിലെ 25-50 പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലെങ്കിലും അഫ്‌സ്പ പരീക്ഷണാടിസ്ഥാനത്തില്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം.

English summary
Home ministry needs to take call on Afspa withdrawal in J-K: Parrikar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X