കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000 പേര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ 1980ന് ശേഷമുണ്ടായ നക്‌സല്‍ ആക്രമണങ്ങളില്‍ 15,000ത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിവരാവകാശനിയമപ്രകാരം പുറത്തുവിട്ട രേഖയിലാണ് കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഉണ്ടായ നക്‌സല്‍ ആക്രമണത്തില്‍ 3,000 സേനാ അംഗങ്ങള്‍ ഉള്‍പ്പെടെ 15,000ത്തോളം പേര്‍ മരിച്ചതായി സ്ഥിരീകരിക്കുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ വിവരപ്രകാരം 12,177 സാധാരണക്കാരാണ് നക്‌സലുകളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. 3,125 സെക്യൂരിറ്റി സേനാംഗങ്ങളും കൊല്ലപ്പെട്ടു. കൂടാതെ, 4,768 നക്‌സലുകളും ഈ കാലയളവില്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ പറയുന്നു. 1980 മുതല്‍ 2015 മെയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

maoists

വിവരാവകാശപ്രകാരമുള്ള മറ്റൊരു ചോദ്യത്തിന് 3,038.86 കോടിരൂപ മൂന്നുവര്‍ഷത്തിനിടെ വിവിധ നക്‌സല്‍ ബാധിത സംസ്ഥാനങ്ങള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. പോലീസ് ഫോഴ്‌സിന്റെ അധുനികവത്കരണത്തിനായാണ് ഈ തുക നല്‍കിയതെന്ന് പറയുന്നു. ആന്ധ്രപ്രദേശ്(161 കോടി), ഉത്തര്‍പ്രദേശ് (377 കോടി), ഛത്തീസ്ഗഡ് (73 കോടി), ജാര്‍ഖണ്ഡ്((69 കോടി) എന്നിങ്ങനെയാണ് കണക്കില്‍ കാണിച്ചിരിക്കുന്നത്. പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്തിന് 68.13 കോടി രൂപയും നല്‍കി.

ഇവകൂടാതെ, പത്ത് സംസ്ഥാനങ്ങളിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ 400 പോലീസ് സ്‌റ്റേഷനുകളും പുതുതായി അനുവദിച്ചിട്ടുണ്ട്. ഓരോ പോലീസ് സ്‌റ്റേഷനും 2 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്.

English summary
Home Ministry says Over 15000 killed in Naxal violence since 1980
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X