കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കുടുംബത്തിന് ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ; പണമിടപാട് അന്വേഷിക്കുന്നു, പ്രത്യേക പാനല്‍

Google Oneindia Malayalam News

ദില്ലി: ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെ സാമ്പത്തിക ഇടപാട് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. ട്രസ്റ്റുകള്‍ നടത്തിയ ഇടപാടുകളും വിദേശത്ത് നിന്ന് ട്രസ്റ്റുകള്‍ക്ക് എത്തിയ പണവും സംബന്ധിച്ചാണ് അന്വേഷണം. വിവിധ വകുപ്പുകളാണ് ഈ കേസുകള്‍ അന്വേഷിക്കുക. അന്വേഷണം ഏകോപിപ്പിക്കാന്‍ പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അടുത്തിടെ ഒട്ടേറെ പ്രമുഖര്‍ കുടുങ്ങിയ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് ഗാന്ധി കുടുംബത്തിന്റെ ട്രസ്റ്റുകള്‍ക്കെതിരെയുമുള്ളത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരാണ് ഇതിന്റെ ഭാരവാഹികള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

മൂന്ന് ട്രസ്റ്റുകള്‍

മൂന്ന് ട്രസ്റ്റുകള്‍

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ ട്രസ്റ്റുകള്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ട്രസ്റ്റ് നികുതി നിയമം ലംഘിച്ചോ, വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചോ എന്നാണ് അന്വേഷിക്കുന്നത്.

ഈ നിയമങ്ങള്‍ ലംഘിച്ചോ

ഈ നിയമങ്ങള്‍ ലംഘിച്ചോ

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, ആദായ നികുതി നിയമം, വിദേശത്ത് സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമം എന്നിവയുടെ ലംഘനം നടന്നോ എന്നാണ് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ഈ അന്വേഷണം ഏകോപിപ്പിക്കുന്നതിനാണ് മന്ത്രാലയതല സമിതിയെ അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിരിക്കുന്നത്.

പണം വകമാറ്റി

പണം വകമാറ്റി

എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റിന്റെ സ്‌പെഷ്യല്‍ ഡയറക്ടറാണ് മന്ത്രാലയ സമിതിയുടെ അധ്യക്ഷന്‍. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ, പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിലെ പണം രാജീവ് ഗാന്ധി ഫൗണ്ടേഷന് വക മാറ്റി നല്‍കിയെന്ന് കഴിഞ്ഞദിവസം ബിജെപി ആരോപിച്ചിരുന്നു.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനാണ് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി. ഇതിലെ പണം യുപിഎ ഭരണകാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സാരഥികളില്‍ ഗാന്ധി കുടുംബത്തിലെ മൂന്ന് പ്രമുഖരുമുണ്ട്.

ഇവരാണ് ട്രസ്റ്റ് അംഗങ്ങള്‍

ഇവരാണ് ട്രസ്റ്റ് അംഗങ്ങള്‍

സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍ സിങ്, പി ചിദംബരം എന്നിവരാണ് മറ്റ് അംഗങ്ങള്‍. അതുകൊണ്ടുതന്നെ അന്വേഷണത്തില്‍ കുറ്റകരമായ പ്രവര്‍ത്തനം കണ്ടാല്‍ ഇവരെല്ലാം കുടുങ്ങും.

 ബജറ്റില്‍ പണം അനുവദിച്ചു

ബജറ്റില്‍ പണം അനുവദിച്ചു

രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെ മറ്റു ചില ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. 1991ല്‍ ബജറ്റ് അവതരിപ്പിച്ച അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിങ് രാജീവ് ഗാന്ധി ഫൗണ്ടേഷന് 100 കോടി രൂപ അനുവദിച്ചുവെന്നാണ് ആരോപണം. ബിജെപി നേതാക്കള്‍ ഈ വിഷയം മുഖ്യ ആയുധമാക്കിയിട്ടുണ്ട്.

തെളിവ് സഹിതം

തെളിവ് സഹിതം

ബജറ്റ് രേഖയിലെ 16ാം പേജിലുള്ള 57ാം പാരഗ്രാഫ് ആണ് ബിജെപി എടുത്തു പറയുന്നത്. അഞ്ചു വര്‍ഷത്തേക്ക് 100 കോടി രൂപയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന് അന്ന് അനുവദിച്ചത്. ഓരോ വര്‍ഷവും 20 കോടി എന്ന നിലയിലായിരുന്നു ഇത്. ഇക്കാര്യവു അന്വേഷണ പരിധിയില്‍ വരും.

ചൈനയുടെ സംഭാവന

ചൈനയുടെ സംഭാവന

ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷ ഭരിതമായ വേളയില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്ന് സംഭാവന സ്വീകരിച്ചുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതിന്റെ രേഖയും ബിജെപി പുറത്തുവിട്ടിരുന്നു.

 കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം കോണ്‍ഗ്രസ് തള്ളി. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപി ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. ചൈനീസ് അതിര്‍ത്തിയിലെ വീഴ്ച മറച്ചുവയ്ക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.

സ്വപ്‌ന പിടിവിട്ട് പറന്ന ആ സര്‍ട്ടിഫിക്കറ്റ് വ്യാജം? യുഎഇയുടെ രേഖ, മുഖ്യമന്ത്രി പറഞ്ഞ് ശരിയല്ല<strong><br></strong>സ്വപ്‌ന പിടിവിട്ട് പറന്ന ആ സര്‍ട്ടിഫിക്കറ്റ് വ്യാജം? യുഎഇയുടെ രേഖ, മുഖ്യമന്ത്രി പറഞ്ഞ് ശരിയല്ല

English summary
Home Ministry Sets Up a Panel To Coordinate Probe Against Three Trusts linked to the Gandhi family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X