കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം; ട്രസ്റ്റ് രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ശ്രമം തുടങ്ങി, രാഷ്ട്രീയക്കാരെ ഒഴിവാക്കും

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്ന പുതിയ ട്രസ്റ്റ് രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമം തുടങ്ങി. രാഷ്ട്രീയക്കാരെ പൂര്‍ണമായും മാറ്റി നിര്‍ത്തിയാകും ട്രസ്റ്റ് രൂപീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. അയോധ്യ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി സംബന്ധിച്ച് വിശദമായി പഠിക്കാന്‍ പ്രത്യേക നിയമ വിദഗ്ധരെ നിയോഗിക്കും. നിയമ മന്ത്രാലയത്തിന്റെയും അറ്റോര്‍ണി ജനറലിന്റെയും അഭിപ്രായവും ആഭ്യന്തര വകുപ്പ് തേടിയിട്ടുണ്ട്.

Sc

തര്‍ക്കത്തിലുണ്ടായിരുന്ന 2.77 ഏക്കര്‍ രാമക്ഷേത്ര നിര്‍മാണത്തിന് കൈമാറുകയാണ് സുപ്രീംകോടതി ചെയ്തത്. നിര്‍ദിഷ്ട ട്രസ്റ്റില്‍ നിന്ന് രാഷ്ട്രീയക്കാരെ മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിധി സമ്പൂര്‍ണ തോതില്‍ നടപ്പക്കുന്നതിന് പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കേണ്ടതുണ്ടോ എന്ന്് സര്‍ക്കാര്‍ നിയമവിദഗ്ധരോട് അഭിപ്രായം ചോദിച്ചു.

രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി സ്ഥാനം റദ്ദാകുമോ? സുപ്രീംകോടതി വിധി ഉടന്‍, സാധ്യത ഇങ്ങനെരാഹുല്‍ ഗാന്ധിയുടെ വയനാട് എംപി സ്ഥാനം റദ്ദാകുമോ? സുപ്രീംകോടതി വിധി ഉടന്‍, സാധ്യത ഇങ്ങനെ

ആഭ്യന്തര-നിയമ വകുപ്പുകള്‍ ചേര്‍ന്നാണ് ബന്ധപ്പെട്ട നീക്കം നടത്തുന്നത്. പുതിയ നിയമത്തിന്റെ കരട് രൂപം ആഭ്യന്തര മന്ത്രാലയം തയ്യാറാക്കി. രാഷ്ട്രീയക്കാരെ മാറ്റി നിര്‍ത്താന്‍ ആലോചിക്കുന്നുണ്ടെങ്കിലും ട്രസ്റ്റില്‍ നിര്‍മോഹി അഖാരക്ക് പ്രാതിനിധ്യം നല്‍കേണ്ടിവരും. സുപ്രീംകോടതി പ്രത്യേകം നിര്‍ദേശിച്ചതാണിത്.

തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ അനുവദിക്കും. തര്‍ക്ക ഭൂമി മൂന്നാക്കി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പള്ളി നിര്‍മിക്കുന്നതിന് അഞ്ച് ഏക്കര്‍ ഭൂമി യുപി സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണമെന്നാണ് ഉത്തരവ്.

English summary
Home Ministry starts setting up trust for Ram Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X