തൃണമൂലിന് വേണ്ടി പ്രചരണത്തിനിറങ്ങി! ബംഗ്ലാദേശി നടനോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയ ബംഗ്ലാദേശി നടനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. ബിജെപിയുടെ പരാതിയിലാണ് നടന്‍ ഫര്‍ദോസ് അഹമ്മദിനോടാണ് രാജ്യം വിടാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ഫര്‍ദോസ് വിസ ചട്ടലംഘനം നടത്തിയതിനാലാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിസിനസ് വിസ റദ്ദാക്കിയ മന്ത്രാലയം നടനെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തു.
ബംഗ്ലാദേശിലെ അറിയപ്പെടുന്ന നടനായ ഫര്‍ദോസ് അഹമ്മദ് ഞായറാഴ്ചയാണ് പശ്ചിമബംഗാളില്‍ പ്രചരണത്തിന് എത്തിയത്. റായ്ഗഞ്ച് സീറ്റില്‍ മത്സരിക്കുന്ന തൃണമൂല്‍ സ്ഥാനാര്‍ത്ഥി കനയ്യ ലാലിന് വേണ്ടിയായിരുന്നു നടന്‍ പ്രചരണം നടത്തിയത്. ഇദ്ദേഹത്തെ കൂടാതെ മറ്റ് രണ്ട് ബംഗാളി നടന്‍മാരായ അങ്കുഷ്, പായല്‍ എന്നിവരും പ്രചരണപരിപാടിയിലും റോഡ് ഷോയിലും പങ്കെടുത്തിരുന്നു. അതേസമയം താന്‍ ആരേയും പ്രചരണത്തിന് എത്തിച്ചിട്ടില്ലെന്നും തനിച്ചാണ് പ്രചരണം നടത്തുന്നതെന്നും കനയ്യ ലാല്‍ പറഞ്ഞു.












Click it and Unblock the Notifications