കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെണ്ണൽ ദിനത്തിൽ സംഘർഷത്തിന് സാധ്യത; ജാഗ്രത വേണം, ആഭ്യന്തര മന്താരലയത്തിന്റെ മുന്നറിയിപ്പ്!!

Google Oneindia Malayalam News

ദില്ലി: വോട്ടെണ്ണൽ ദിനമായ വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം മുന്നറിയിപ്പ് നൽകി. മുന്‍കരുതലെന്ന നിലയില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ക്കും, കൗണ്ടിംഗ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും വോട്ടിംഗ് നടപടികള്‍ പ്രശ്നങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്നാണ് നിർദേശം.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019; അതിവേഗ അപ്‌ഡേറ്റുകള്‍കളും സമഗ്രമായ കവറേജും ഡെയ്‌ലി ഹണ്ടില്‍</strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019; അതിവേഗ അപ്‌ഡേറ്റുകള്‍കളും സമഗ്രമായ കവറേജും ഡെയ്‌ലി ഹണ്ടില്‍

എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും ക്രമസമാധാന നില തകരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

Army

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായിരുന്നു. ബംഗാളിൽ വെ‌ടിവെപ്പ് വരെ ന‌ടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദേശം. അതേസമയം സംഘർഷ സാധ്യത പരിഗണിച്ച് കല്യോട്ടും, പെരിയയിലും ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകിട്ട് വെള്ളിയാഴ്ച വൈകിട്ട് എട്ടുവരെയാണ് നിരോധനാജ്ഞ.
English summary
Home Ministry warn against violence on Lok sabha election counting day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X