കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൻമോഹൻ സിങിന് ഇനി എസ്പിജി സുരക്ഷയില്ല; അത് രാജ്യത്ത് നാല് പേർക്ക് മാത്രം... മൂന്ന് പേർ കോൺഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
അതീവ സുരക്ഷ പിന്‍വലിച്ചു കേന്ദ്ര സർക്കാർ | Oneindia Malayalam

ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്) സുരക്ഷ പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് ഇത്തരം ഒരു തീരുമാനം എടുത്തത്. മന്‍മോഹന്‍ സിങിന് ഇനി മുതല്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ ആയിരിക്കും സുരക്ഷയൊരുക്കുക.

<strong>മൻമോഹൻസിങിന്റെ ആ പ്രവചനം ഫലിച്ചു; പരിഹസിച്ചവർക്കും ഒപ്പം കൂടിയവർക്കും മിണ്ടാട്ടമില്ല!</strong>മൻമോഹൻസിങിന്റെ ആ പ്രവചനം ഫലിച്ചു; പരിഹസിച്ചവർക്കും ഒപ്പം കൂടിയവർക്കും മിണ്ടാട്ടമില്ല!

രാജ്യത്തെ ഏറ്റവും കൂടുതല്‍ സുരക്ഷ ആവശ്യമുള്ള, അതീവ പ്രാധാന്യം ഉള്ള രാഷ്ട്രീയ നേതാക്കള്‍ക്കാണ് എസ്പിജി സുരക്ഷ നല്‍കി പോരുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് എല്ലാ വര്‍ഷവും പുന:പരിശോധനകള്‍ നടത്താറുണ്ട്. അത്തരം പരിശോധനയ്ക്ക് ശേഷം ആണ് ഇപ്പോള്‍ മന്‍മോഹന്‍ സിങിനെ എസ്പിജി സുരക്ഷാ പരിധിയില്‍ നിന്ന് നീക്കിയിരിക്കുന്നത്.

2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. അദ്ദേഹത്തിന്റെ മക്കള്‍ നേരത്തേ തന്നെ എസ്പിജി സുരക്ഷ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്ത് ആകെ നാല് പേര്‍ക്ക് മാത്രമാണ് എസ്പിജി സുരക്ഷ നല്‍കുന്നത്.

മന്‍മോഹന്‍ സിങ്

മന്‍മോഹന്‍ സിങ്

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും സുരക്ഷ ആവശ്യമുള്ളതും ആയ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കുന്ന എസ്പിജി സുരക്ഷയില്‍ നിന്നാണ് മന്‍മോഹന്‍ സിങിനെ ഒഴിവാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭല അംഗമാണ്. മന്‍മോഹന്‍ സിങിന്റെ സുരക്ഷ ചുമതല ഇനി മുചല്‍ സിആര്‍പിഎഫിനായിരിക്കും.

സ്വാഭാവിക നടപടി

സ്വാഭാവിക നടപടി

മന്‍മോഹന്‍ സിങിന്റെ എസ്പിജി സുരക്ഷ എടുത്തുകളഞ്ഞത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എല്ലാ വര്‍ഷവും സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്താറുണ്ട്. അത് തന്നെയാണ് ഇപ്പോഴും നടന്നിട്ടുള്ളത് എന്നാണ് വിശദീകരണം.

മന്‍മോഹന്‍ സിങിന് പരാതിയില്ല

മന്‍മോഹന്‍ സിങിന് പരാതിയില്ല

എസ്പിജി സുരക്ഷ ഒഴിവാക്കിയത് സംബന്ധിച്ച് മന്‍മോഹന്‍ സിങിനും പരാതിയൊന്നും ഇല്ല. സുരക്ഷയെ സംബന്ധിച്ച് താന്‍ ആശങ്കപ്പെടുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആകെ നാല് പേര്‍ മാത്രം

ആകെ നാല് പേര്‍ മാത്രം

നിലവില്‍ രാജ്യത്ത് ആകെ നാല് പേര്‍ക്ക് മാത്രമാണ് എസ്പിജി സുരക്ഷ നല്‍കുന്നത്. അതില്‍ ഒന്നാമത്തെ ആള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും എസ്പിജി സുരക്ഷയുണ്ട്.

എസ്പിജി

എസ്പിജി

ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ആയിരുന്നു എസ്പിജി രൂപീകരിക്കുന്നത്. പ്രധാനമന്ത്രിമാരുടെ സുരക്ഷയ്ക്കായിരുന്നു ഇത്. പിന്നീട് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം ആണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും 10 വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇത് പിന്നീട് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഭേദഗതി ചെയ്തു. ഒരു വര്‍ഷത്തേക്കായി സുരക്ഷ. ആവശ്യമെങ്കില്‍ കാലാവധി കൂട്ടുകയും ചെയ്യും.

നെഹ്‌റു കുടുംബം

നെഹ്‌റു കുടുംബം

നെഹ്‌റു കുടുംബത്തിന് വര്‍ഷങ്ങളായി എസ്പിജി സുരക്ഷയാണ് നല്‍കി പോരുന്നത്. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം സോണിയ ഗാന്ധിയ്ക്കും പിന്നീട് രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്കും വര്‍ഷങ്ങളായി എസ്പിജി സുരക്ഷയാണ് നല്‍കുന്നത്.

സുരക്ഷ പിന്‍വലിച്ചവര്‍

സുരക്ഷ പിന്‍വലിച്ചവര്‍

ഇതിന് മുമ്പ് മുന്‍ പ്രധാനമന്ത്രിമാരായ എച്ച്ഡി ദേവഗൗഡയുടേയും വിപി സിങ്ങിന്റേയും എസ്പിജി സുരക്ഷ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മരിക്കും വരെ അദ്ദേഹത്തിന് എസ്പിജി സുരക്ഷ തുടര്‍ന്നിരുന്നു. വാജ്‌പേയിയുടെ വളര്‍ത്തുമകള്‍ നേരത്തേ തന്നെ എസ്പിജി സുരക്ഷ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

English summary
Home Ministery withdraws former Prime Minister Manmohan Singh's SPG Security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X