കേന്ദ്രസര്‍ക്കാർ തന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നുവെന്ന് ചിദംബരം: തമിഴ്നാട്ടില്‍ വ്യാപക റെയ്ഡ്

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുൻ ധനമന്ത്രി പി ചിദംബരം. ചിദംബരത്തിൻറെ ചെന്നൈയിലെ വസതിയും മകൻ കാര്‍ത്തിയുടെ വീടും ഉൾപ്പെടെ 12 ലധികം ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയതിനെ തുടർന്നാണ് ചിദംബരത്തിന്‍റെ പ്രതികരണം. നുങ്കമ്പാക്കത്തെ വീട്ടിൽ ഉൾപ്പെടെ 16 ഇടങ്ങളിലായിരുന്നു റെയ്ഡ്. പീറ്റർ മുഖര്‍ജി ഉടമസ്ഥനായ ഐഎന്‍എസ് മീഡിയയ്ക്ക് ക്ലിയറൻസ് നൽകിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് ചില വൃത്തങ്ങളിൽ നിന്നുള്ള റിപ്പോര്‍ട്ട്.

പതിനാറാം വയസ്സില്‍ ആദ്യമായി സെക്‌സ് ചെയ്തു, സണ്ണി ലിയോണിനെ കുറിച്ച് ഞെട്ടിയ്ക്കുന്ന ചില വിവരങ്ങള്‍ 

മന്‍മോഹൻ സിംഗ് സർക്കാരിന്‍റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ 2008ൽ ഐഎൻഎക്സ മീഡിയയ്ക്ക് ക്ലിയറൻസ് നൽകിയ സംഭവത്തിലാണ് നടപടി. പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയുംടേയും നിയന്ത്രണത്തിലുള്ളതാണ് ഐഎന്‍എക്സ് മീഡിയ. എയർസെൽ- മാകിസ് ഇടപാടിലെ പണംതട്ടിപ്പിൽ കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടന്നുവരുന്നതിനാൽ നേരത്തെയും സിബിഐ റെയ്ഡ് നടത്തിയിരുന്നു.

വന്നാക്രൈയ്ക്ക് പിന്നിൽ ഉത്തരകൊറിയ!! ഗവേഷകരുടെ കണ്ടെത്തൽ ഞെട്ടിയ്ക്കുന്നത്, ആദ്യത്തെ ഇര യുഎസ്!! 

p-chidambaram
English summary
The home of former union minister P Chidambaram's son Karti Chidambaram in Chennai is among more than a dozen places raided by the CBI this morning.
Please Wait while comments are loading...