സ്വവര്‍ഗരതി ചികിത്സിക്കണം,വിശ്വഹിന്ദു പരിഷത്ത്
ദില്ലി: സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്ന സുപ്രീം കോടതിവിധിയെ അനുകൂലിച്ച് വിശ്വ ഹിന്ദു പരിഷത്ത്. 'ഇറക്കുമതിചെയ്യപ്പെട്ട രോഗമാണ്' സ്വര്‍ഗരതിയെന്നാണ് വിഎച്ച്പി ഇതിനെ വിശേഷിപ്പിച്ചത്. ഡിസംബര്‍ 16 തിങ്കളാഴ്ചയാണ് സ്വര്‍ഗരതിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയത്.
സ്വവര്‍ഗാനുരാഗം രോഗമാണെന്നും ഇതിന് വേണ്ടത് ചികിത്സയാണെന്നും വിശ്വഹിന്ദു പരിഷത്ത്. ഈ രോഗം പടരാതിരിയ്ക്കാന്‍ സദാചാര വിദ്യാഭ്യാസവും പൂര്‍ണമായ മദ്യനിരോധനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും മെമ്മോറാണ്ടം സമര്‍പ്പിച്ചു.

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയ ദില്ലിഹൈക്കോടതി വിധിയെ നിഷ്പ്രഭമാക്കിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ത്യയുടെ സംസ്‌ക്കാരത്തിനും മൂല്യങ്ങള്‍ക്കും യോജിച്ചതല്ല സ്വവര്‍ഗാനുരാഗം എന്നാണ് വിഎച്ച്പിയുടെ വാദം.
സ്വവര്‍ഗരതി കുറ്റകരമാക്കുന്ന സുപ്രീംകോടതി വിധിയോട് അനുകൂല നിലപാട് തന്നെയാണ് ബിജെപിയും സ്വീകരിച്ചത്. കഴിഞ്ഞയാഴ്ചാണ് സുപ്രീംകോടതി സ്വവര്‍ഗരതി കുറ്റമാണെന്ന് ഉത്തരവിട്ടത്.












Click it and Unblock the Notifications