സ്വവര്‍ഗരതിക്ക് പച്ചക്കൊടിയില്ല
ദില്ലി: സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ ചുവപ്പ് കൊടി. സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതി ഈ വിധി പുറപ്പെടുവിച്ചത്. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന മുന്നൂറ്റി എഴുപത്തേഴാം വകുപ്പ് നിലനില്‍ക്കുമെന്നും ജസ്റ്റിസ് സിംഗ്വി, എസ് ജെ മുഖോബാധ്യയ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.
സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കി ദില്ലി ഹൈക്കോടതി 2009 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. ഭരണഘടന മറികടന്നുകൊണ്ട് ഉത്തരവ് ഇടാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതി ഹൈക്കോടതി വിധി റദ്ദാക്കിയത്. പാര്‍ലമെന്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്, കോടതിയല്ല.

ദില്ലി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഏകദേശം 15 സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ വിവിധ മതസംഘടനകളാണ് ഇതില്‍ കൂടുതലും. 2009 ല്‍ നടത്തിയ ചരിത്രപരമായ വിധിയിലാണ് സ്വവര്‍ഗരതി കുറ്റകരമാക്കുന്ന മുന്നൂറ്റി എഴുപത്തേഴാം വകുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ സ്വവര്‍ഗാനുരാഗം അനുവദിക്കുന്നത് കുടുംബ - സാമൂഹ്യ മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമകുമെന്ന ഹര്‍ജിക്കാരുടെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ഇന്ത്യയില്‍ ഏകദേശം 30 ലക്ഷത്തോളം സ്വവര്‍ഗാനുരാഗികളുണ്ട് എന്നാണ് കണക്ക്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് സുപ്രീം കോടതി നടത്തിയത് എന്ന് സ്വവര്‍ഗാനുരാഗത്തിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നു. ഒട്ടേറെ വിദേശരാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതി ഒരു രോഗമാണ് എന്നും നിയമവിധേയമാക്കുകയല്ല, ചികിത്സ നടത്തുകയാണ് എന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications