കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതിയില്‍ ചരിത്ര വിധി; സ്വവര്‍ഗരതി ഇനി നിയമവിധേയം; ഐപിസി 377 ഇനിയില്ല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ചരിത്രവിധി, സ്വവര്‍ഗരതി ഇനി നിയമവിധേയം | Oneindia Malayalam

സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കിക്കൊണ്ടി സുപ്രിംകോടതിയുടെ ചരിത്രപരമായ വിധി. സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 -ാം വകുപ്പ് സുപ്രിംകോടതി റദ്ദാക്കി. കോടതിയുടെ ഭരണഘടനാ ബഞ്ചാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377-ാം വകുപ്പിനെതിരെ പ്രമുഖ നര്‍ത്തകന്‍ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്റ തുടങ്ങിയവര്‍ നല്‍കി പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.

1861 ല്‍ കൊളോണിയല്‍ ഭരണകൂടം

1861 ല്‍ കൊളോണിയല്‍ ഭരണകൂടം

1861 ല്‍ കൊളോണിയല്‍ ഭരണകൂടമാണ് ഈ സ്വവര്‍ഗ്ഗരതി കുറ്റകരമാക്കികൊണ്ടുള്ള നിയമം കൊണ്ടുവന്നത്. 150 വര്‍ഷത്തിലധികം പഴക്കമുള്ള 377 -ാം വകുപ്പ് എടുത്ത് കളയണമെന്ന് നിയമകമ്മീഷന്റെ 172 -ാം റിപ്പോര്‍ട്ടും ശുപാര്‍ശ ചെയ്തിരുന്നു. സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കുന്ന പ്രഖ്യാപനങ്ങള്‍ രാജ്യാന്തരതലത്തില്‍ വന്‍ ശ്രദ്ധ നേടുമെന്നതിനാല്‍ ഇന്നത്തെ വിധിക്ക് വളരെ അധികം പ്രാധാന്യമാണുള്ളത്.

2013 ല്‍

2013 ല്‍

377ാം വകുപ്പ്പ്രകാരം ശിക്ഷിക്കപ്പെടുന്നയാള്‍ക്ക് 10 വര്‍ഷം വരെ തടവനുഭവിക്കണം. 2009 സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് 2013 ല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നിയമങ്ങള്‍ റദ്ദാക്കുന്നത് പാര്‍ലമെന്റിന്റെ ജോലിയാണെന്നായിരുന്ന് അന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.

വിധി എന്തായാലും അത് അംഗീകരിക്കും

വിധി എന്തായാലും അത് അംഗീകരിക്കും

377ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ ഭരണഘടന ബെഞ്ച് ഉചിതമായ തീരുമാനം എടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം. സുപ്രിംകോടതിയുടെ വിധി എന്തായാലും അത് അംഗീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് കോടതിയില്‍ അറിയിച്ചത്.

പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശം

പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശം

ലിംഗഭേദമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേസില്‍ വാദം തുടരുന്നതിനിടെ സുപ്രിംകോടതി പരാമര്‍ശം നടത്തിയിരുന്നു. ഐപിസി 377-ാം വകുപ്പ് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. 377-ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ പാര്‍ലമെന്റാണ് തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ഹര്‍ജിക്കാരെ എതിര്‍ത്തുകൊണ്ട് ക്രൈസ്തവ സംഘടനകള്‍ വാദിച്ചത്.

ദീപക് മിശ്ര

ദീപക് മിശ്ര

ഒറ്റവിധിക്ക് പകരം വ്യത്യസ്തമായ വിധികളാണ് കോടതിയില്‍ നിന്ന് ഉണ്ടായത്. വിധി പ്രസ്താവന തുടങ്ങിയപ്പോള്‍ തന്നെ 377 -ാം വകുപ്പ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. ഞാന്‍ എന്താണോ അത് തന്നെയാണ് മരിക്കുന്നത് വരേയും. ഭയപ്പാടില്ലാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും വേണമെന്നും ദീപക് മിശ്ര പറഞ്ഞു.

ചരിത്രപരമായ വിധി

ചരിത്രപരമായ വിധി

ലൈംഗിത ഭയത്തോടെ ആവരുത്. ഒരാളുടെ സ്വകാര്യ ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്നും ദീപക് മിശ്ര വ്യക്തമാക്കി. നാല് വിധിപ്രസ്താവനയാണ് ഇന്ന് കോടതി പുറപ്പെടുവിച്ചത്. രാജ്യം ഉറ്റുനോക്കിയിരുന്നു ചരിത്രപരമായ വിധിയായിരുന്നു ഇത്.

ലോകത്ത് 23 രാജ്യങ്ങളില്‍

ലോകത്ത് 23 രാജ്യങ്ങളില്‍

ലോകത്ത്് 23 രാജ്യങ്ങളില്‍ ഇതുവരെ സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കിയിട്ടുണ്ട്. മറ്റുപല രാജ്യങ്ങളും ഈ നിയമത്തിന്‍െ പാതതുടരുന്നതിനുള്ള ഒരുക്കത്തിലാണ്. 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത മാത്രമാണ് ഇന്ന് കോടതി പരിഗണിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷിയില്‍ കോടിതക്ക് മുന്നില്‍ നിരവി സാമൂഹ്യപ്രവര്‍ത്തകരും എല്‍ജിബിടി സമൂഹവും സന്നിഹിതരായിരുന്നു

English summary
Homosexuality is legal in India: Supreme court pronounce historical verdict.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X