സത്യസന്ധര്‍ക്ക് എളുപ്പം വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
ദില്ലി: സത്യസന്ധരെന്ന് തെളിഞ്ഞാല്‍ അത്തരക്കാര്‍ക്ക് എളുപ്പം വായ്പ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍നിന്നാണ് വായ്പ ലഭ്യമാക്കുക. ഇവര്‍ക്ക് കാര്യമായ തടസ്സങ്ങളില്ലാതെ വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ നടപടിയെടുക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി രാജിവ് കുമാര്‍ പറഞ്ഞു.
88,139 കോടി രൂപ മൂലധനം രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ വായ്പ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 31നു മുന്നോടിയായിട്ടായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുത്തുക. ഇതുവഴി വളര്‍ച്ചയുടെ തോത് തിരിച്ചുപിടിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

എട്ടു ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാകടം. ഇത്തരം നിഷ്ക്രിയാസ്തിയാണ് രാജ്യത്തെ ബാങ്കുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് സര്‍ക്കാരിനെ പിറകോട്ടടിപ്പിക്കുന്നുണ്ട്. ഇനിമുതല്‍ വന്‍തുകയെടുത്ത് തിരിച്ചടയ്ക്കാത്തവരെ തുടര്‍ച്ചയായി നിരീക്ഷിക്കും.
250 കോടി രൂപയ്ക്കു മുകളില്‍ വായ്പയെടുത്ത് തിരിച്ചടച്ചില്ലെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം. ഇതകൂടാതെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കും. പുതിയ പദ്ധതിപ്രകാരം അപേക്ഷിച്ച് 15 ദിവസത്തിനകം വായ്പ സംബന്ധിച്ച മറുപടി നല്‍കണമെന്നാണു നിര്‍ദ്ദേശം.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications