കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യസന്ധര്‍ക്ക് എളുപ്പം വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സത്യസന്ധരെന്ന് തെളിഞ്ഞാല്‍ അത്തരക്കാര്‍ക്ക് എളുപ്പം വായ്പ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍നിന്നാണ് വായ്പ ലഭ്യമാക്കുക. ഇവര്‍ക്ക് കാര്യമായ തടസ്സങ്ങളില്ലാതെ വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ നടപടിയെടുക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി രാജിവ് കുമാര്‍ പറഞ്ഞു.

88,139 കോടി രൂപ മൂലധനം രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ വായ്പ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 31നു മുന്നോടിയായിട്ടായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുത്തുക. ഇതുവഴി വളര്‍ച്ചയുടെ തോത് തിരിച്ചുപിടിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

loan

എട്ടു ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാകടം. ഇത്തരം നിഷ്‌ക്രിയാസ്തിയാണ് രാജ്യത്തെ ബാങ്കുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് സര്‍ക്കാരിനെ പിറകോട്ടടിപ്പിക്കുന്നുണ്ട്. ഇനിമുതല്‍ വന്‍തുകയെടുത്ത് തിരിച്ചടയ്ക്കാത്തവരെ തുടര്‍ച്ചയായി നിരീക്ഷിക്കും.

250 കോടി രൂപയ്ക്കു മുകളില്‍ വായ്പയെടുത്ത് തിരിച്ചടച്ചില്ലെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം. ഇതകൂടാതെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കും. പുതിയ പദ്ധതിപ്രകാരം അപേക്ഷിച്ച് 15 ദിവസത്തിനകം വായ്പ സംബന്ധിച്ച മറുപടി നല്‍കണമെന്നാണു നിര്‍ദ്ദേശം.

മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക്: അടിയന്തര നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത്മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക്: അടിയന്തര നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത്

English summary
Honest borrowers to get easy loans: Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X