Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുണ്‍ ഗാന്ധി 'ഹണി ട്രാപ്പില്‍'...? ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍... കാണൂ

വരുണ്‍ ഗാന്ധിയുടേത് എന്ന പേരിലാണ് സോഷ്യല്‍ മീഡിയകളില്‍ ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വരുണ്‍ ആണോ എന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ല

ദില്ലി: നെഹ്‌റു കുടുംബാംഗവും ബിജെപി നേതാവും ആയ വരുണ്‍ ഗാന്ധി ഹണി ടാപ്പില്‍ പെട്ടു എന്നും പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്നും ആണ് ഉയരുന്ന ആരോപണം. കേന്ദ്രമന്ത്രിയായ മനേക ഗാന്ധിയുടെ മകനും കൂടിയാണ് വരുണ്‍ ഗാന്ധി.

ആരോപണങ്ങളെല്ലാം തന്നെ വരുണ്‍ ഗാന്ധി നിഷേധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കാര്യമായ പ്രതികരണങ്ങളിലേക്ക് ബിജെപിയും കടന്നിട്ടില്ല. എന്നാല്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ ഒട്ടേറെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാഴ്ചയ്ക്ക് വരുണ്‍ ഗാന്ധിയെ പോലെ തന്നെ ഇരിക്കുന്ന ആള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളാണ് ഇവ. എന്നാല്‍ ഇത് വരുണ്‍ ഗാന്ധിയാണോ എന്ന കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും ഇല്ല.

വരുണ്‍ ഗാന്ധി

വരുണ്‍ ഗാന്ധി

ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി. വരുണ്‍ ഹണി ട്രാപ്പില്‍ പെട്ട് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇല്ല.

എഡ്മണ്ട് അലന്‍

എഡ്മണ്ട് അലന്‍

എഡ്മണ്ട് അലന്‍ എന്ന് അമേരിക്കന്‍ അഭിഭാഷകനാണ് വരുണ്‍ ഗാന്ധിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ വിഷയത്തില്‍ എഡ്മണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തു. ഇതോടെയാണ് സംഗതി വിവാദമായത്.

അഭിഷേക് വര്‍മ

അഭിഷേക് വര്‍മ

വിവാദ ആയുധ ഇടപാടുകാരനാണ് അഭിഷേക് വര്‍മ. ഈ അഭിഷേക് വര്‍മയാണ് വരുണ്‍ ഗാന്ധിയെ വിദേശ വനിതകളെ ഉപയോഗിച്ച് ഹണി ട്രാപ്പില്‍ പെടുത്തിയത് എന്നാണ് ആരോപണം.

രഹസ്യങ്ങള്‍

രഹസ്യങ്ങള്‍

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ലൈംഗികത്തൊഴിലാളികളെ ഉപയോഗിച്ച് അഭിഷേക് വര്‍മ വരുണ്‍ ഗാന്ധിയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി എന്നാണ് ആക്ഷേപം. നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു ഇതെന്നും ആരോപിക്കപ്പെടുന്നു.

 പാര്‍ലമെന്ററി സമിതി

പാര്‍ലമെന്ററി സമിതി

വരുണ്‍ ഗാന്ധി പ്രതിരോധ പാര്‍ലമെന്ററി സമിതി അംഗം ആയിരുന്ന സമയത്താണ് രഹസ്യങ്ങള്‍ ചോര്‍ത്തിയത് എന്നാണ് ആക്ഷേപം. വരുണും അഭിഷേക് വര്‍മയും ബിസിനസ് പങ്കാളികളായിരുന്നു എന്നും ആരോപണം ഉണ്ട്.

നഗ്ന ചിത്രങ്ങള്‍

നഗ്ന ചിത്രങ്ങള്‍

വിദേശ വനിതകള്‍ക്കൊപ്പമുള്ള വരുണ്‍ ഗാന്ധി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിദേശ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ ആണിത്.

വരുണ്‍ തന്നെ?

വരുണ്‍ തന്നെ?

പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഉള്ളത് വരുണ്‍ ഗാന്ധിയാണോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. കാഴ്ചയ്ക്ക് വരുണിനോട് സാമ്യം തോന്നുന്ന ആളാണ് ചിത്രങ്ങളില്‍ ഉള്ളത്.

നിഷേധിച്ചു

നിഷേധിച്ചു

തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ് എന്നാണ് വരുണ്‍ ഗാന്ധി വ്യക്തമാക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും വരുണ്‍ പറയുന്നു.

നിയമ നടപടി

നിയമ നടപടി

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കും എന്നും വരുണ്‍ ഗാന്ധി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ അഭിഭാഷകനെതിരെ വരുണ്‍ എന്ത് നിയമ നടപടി സ്വീകരിക്കും എന്ന് വ്യക്തമല്ല.

പങ്കെടുക്കാറില്ല

പങ്കെടുക്കാറില്ല

പ്രതിരോധ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലും പാര്‍ലമെന്ററി സ്ഥിര സമിതിയിലും അംഗമാണെങ്കിലും താന്‍ ആ യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്നാണ് വരുണിന്റെ വെളിപ്പെടുത്തല്‍. ഇത് കൂടുതല്‍ വിവാദങ്ങളിലേക്കായിരിക്കും വരുണിനെ നയിക്കുക.

വര്‍മയെ അറിയാം

വര്‍മയെ അറിയാം

അഭിഷേക് വര്‍മയെ തനിക്ക് പരിചയമുണ്ടെന്ന് വരുണ്‍ ഗാന്ധി സമ്മതിക്കുന്നുണ്ട. ഇംഗ്ലണ്ടില്‍ പഠിക്കുന്ന കാലത്തുള്ള പരിചയമാണ്. ഇപ്പോള്‍ അയാളുമായി ഒരു ബന്ധവും ഇല്ലെന്നും വരുണ്‍ വ്യക്തമാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+