കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുവിധു ആഘോഷിച്ചവരാണ് കേദാര്‍നാഥ് ദുരന്തത്തിന് കാരണം: സ്വരൂപാനന്ദ

Google Oneindia Malayalam News

ഹരിദ്വാര്‍: കേദാര്‍നാഥ് വെള്ളപ്പൊകത്തില്‍ 5,000 പേര്‍ കൊല്ലപ്പെടാന്‍ കാരണം അവിടെ ഹണിമൂണ്‍ ആഘോഷിക്കുന്നവരും പികിനിക്കിന് വന്നവരും ഉണ്ടായതാതുകൊണ്ടാണെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി. ദ്വാരകയിലെ ഹര്‍ഷ പീഠത്തിലെ സന്യാസിയാണ് സ്വാമി സ്വരൂപാനന്ദ.

മുമ്പ് ശനിദേവന്റെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ബലാത്സംഗം ക്ഷണിച്ചുവരുത്തുമെന്ന പ്രസ്താവനയിലൂടെ സ്വാമി വിവാദത്തില്‍പ്പെട്ടിരുന്നു. പുണ്യസ്ഥലമായ ദേവഭൂമിയിലേക്ക് രാജ്യത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ വിനോദയാത്രയ്ക്കും മധുവിധുവിനുമായി വരുന്നുണ്ട്. ഇത്തരത്തിലുള്ളവരാണ് കേദാര്‍നാഥ് ദുരന്തത്തിന് കാരണക്കാര്‍.

Swami Swaroopananda

പരിശുദ്ധമല്ലാത്ത പ്രവൃത്തികള്‍ ഒഴിവാക്കിയില്ലെങ്കില്‍ സാമന സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കുമെന്ന് സ്വാമി പറഞ്ഞു. ഇത്തരക്കാര്‍ പ്രവേശിക്കുന്നതിലൂടെ പരിശുദ്ധമായ ഹിന്ദു പുണ്യസ്ഥലങ്ങള്‍ അശുദ്ധമാവുകയും അത് സ്വാഭാവികമായി പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നും സ്വാമി പറഞ്ഞു.

മഹാരാഷ്ട്രിലെ ഷിഗ്നാപ്പൂരിലെ ശനിദേവന്റെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് അവര്‍ക്ക് അപകടം ക്ഷണിച്ചു വരുത്തുമെന്ന് 94 കാരനായ സ്വാമി പറഞ്ഞിരുന്നു. 'ഫക്കീറി'നെ ആരാധിച്ചതാണ് മഹാരാഷ്ട്രയില്‍ വരള്‍ച്ച പോലുള്ള കാര്യങ്ങള്‍ക്ക് ഇടയാക്കിയതെന്ന് പറഞ്ഞ് സ്വാമി ഷിര്‍ദ്ദി സായിയുടെ ഭക്തരേയും പ്രകോപിപ്പിച്ചിരുന്നു.

English summary
Swami Swaroopanand Saraswati, the Shankaracharya of Dwaraka-Sharda Peeth who stirred up trouble by saying that women who worship Saturn (Shani) will invoke rape, has now blamed honeymooners and picnic-goers for the devastating Kedarnath flash floods in 2013 that killed over 5,000 pilgrims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X