Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍കൂര്‍ ജാമ്യത്തിനായി ഹണിപ്രീത്, പപ്പയുടെ ഏഞ്ചല്‍ തിങ്കളാഴ്ച ദില്ലിയില്‍, അപ്പോള്‍ പോലീസ്..?

Recommended Video

cmsvideo
    ഹണിപ്രീത് മുന്‍കൂര്‍ ജാമ്യം തേടി ദില്ലിയില്‍ | Oneindia Malayalam

    ദില്ലി: മാനംഭംഗ, കൊലപാതക കേസുകളില്‍ 20 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് സിങ്ങ് ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹണിപ്രീതിന്റെ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ ആര്യയാണ് കോടതിയിലെത്തി ജാമ്യാപേക്ഷ നല്‍കിയത്. ഹണിപ്രീത് തിങ്കളാഴ്ച ദില്ലിയില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദീപ് കുമാര്‍ പറഞ്ഞത്.

    ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഹണിപ്രീത് സിങ്ങ്. പ്രിയങ്ക തനേജ എന്നാണ് യഥാര്‍ത്ഥ പേര്. ഹണിപ്രീത് നേപ്പാളിലേക്കു കടന്നെന്ന വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും നേപ്പാള്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു. ഹണിപ്രീത് എവിടെയാണ് എന്നതു സംബന്ധിച്ച് പോലീസിന് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

    എത്തിയത് ഒപ്പിടാന്‍

    എത്തിയത് ഒപ്പിടാന്‍

    ജാമ്യാപേക്ഷയില്‍ ഒപ്പിടാനാണ് ഹണിപ്രീത് സിങ്ങ് തിങ്കളാഴ്ച ദില്ലിയില്‍ എത്തിയതെന്നാണ് അഭിഭാഷകനായ പ്രദീപ് കുമാര്‍ ആര്യ പറഞ്ഞത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ദില്ലിയിലെ ലജ്പത് നഗറിലുള്ള തന്റെ ഓഫീസിലാണ് ഹണിപ്രീത് എത്തിയതെന്നും പ്രദീപ് കുമാര്‍ വ്യക്തമാക്കി. ഹണിപ്രീതിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

    പോലീസ് തിരച്ചിലില്‍

    പോലീസ് തിരച്ചിലില്‍

    ഒളിവിലുള്ള ഹണിപ്രീതിനു വേണ്ടി ഹരിയാണ, രാജസ്ഥാന്‍ പോലീസ് സംയുക്തമായി തിരച്ചില്‍ തുടരുമ്പോളാണ് തിങ്കളാഴ്ച ഹണിപ്രീത് ദില്ലിയിലുണ്ടായിരുന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. 51, 152, 153, 120ബി, 121എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഹണിപ്രീതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുര്‍മീത് സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ഹണിപ്രീതിനും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

     പോലീസിന്റെ കണ്‍വെട്ടത്ത്

    പോലീസിന്റെ കണ്‍വെട്ടത്ത്

    ഗുര്‍മീത് റാം റഹീം സിങ്ങിന്‍ളെ വളര്‍ത്തു മകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് സിങ്ങിനായി പോലീസ് വല വിരിച്ച് കാത്തിരിക്കുമ്പോഴും പപ്പയുടെ ഏഞ്ചല്‍ പോലീസിന്റെ കണ്‍വെട്ടത്തു തന്നെ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റാം റഹീം സിങ്ങിന്റെ മുന്‍ ഡ്രൈവര്‍ പറയുന്നതും ഹണിപ്രീത് ഇപ്പോഴും സിര്‍സയില്‍ തന്നെ ഉണ്ടാകുമെന്നാണ്.

     എവിടെ..?

    എവിടെ..?

    ആഗസ്റ്റ് 25 നാണ് റാം റഹീം സിങ്ങിനെ റോഹ്തക് ജയിലില്‍ തടവിലാക്കുന്നത്. ഹരിയാണ പോലീസ് ഗസ്റ്റ് ഹൗസില്‍ ഗുര്‍മീതിനൊപ്പം 2 മണിക്കൂര്‍ നേരം ഹണിപ്രീത് ചെലവഴിച്ചിരുന്നു. അന്ന് ഗുര്‍മീതിന്റെ പക്കല്‍ നിന്നും പോലീസ് സീല്‍ ചെയ്ത ദേരാ സച്ചാ ആസ്ഥാന മന്ദിരത്തിലേക്കാണ് ഹണിപ്രീതി നേരെ എത്തിയത് എന്നാണ് ദേരാ സച്ചാ ചെയര്‍പേഴ്സണ്‍ വിപാസന പറയുന്നത്.

     ദേരാ സച്ചായില്‍

    ദേരാ സച്ചായില്‍

    രണ്ടു ദിവസം, അതായത് ആഗസ്റ്റ് 25നും 26നും ഹണിപ്രീത് ദേരാ സച്ചായ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്ന് വിപാസന പറയുന്നു. ഈ സമയത്ത് ദേരാ സച്ചാ ഹരിയാണ സര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു. ഹണിപ്രീതിനെ കാണാതായതുമായി ബന്ധപ്പെട്ട് വിപാസനയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

    സിര്‍സയില്‍ തന്നെ ഉണ്ടെന്ന് ഡ്രൈവര്‍

    സിര്‍സയില്‍ തന്നെ ഉണ്ടെന്ന് ഡ്രൈവര്‍

    റോഹ്തക് ജയിലില്‍ നിന്നും പോയ ഹണിപ്രീതിനെ പിന്നീട് പോലീസ് കണ്ടിട്ടില്ല. ദേരാ സച്ചായില്‍ പപ്പയുടെ ഏഞ്ചലിനെ അവസാനമായി കാണുന്നത് വിപാസനയാണ്. റാം റഹീം സിങ്ങിന്റെ മുന്‍ ഡ്രൈവര്‍ ഖട്ട സിങ്ങ് പറയുന്നതും ഹണിപ്രീത് ഇപ്പോഴും സിര്‍സയില്‍ തന്നെ ഉണ്ടാകുമെന്നാണ്. ദേരാ സച്ചായില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ഒരു ജഡ്ജിയോട് മാത്രമേ താനതു പറയൂ എന്നും ഖട്ട സിങ്ങ് പറയുന്നു.

    നേപ്പാളില്‍ ഇല്ല..

    നേപ്പാളില്‍ ഇല്ല..

    ഹണിപ്രീത് സിങ്ങ് തങ്ങളുടെ രാജ്യത്തില്ലെന്ന് നേപ്പാള്‍ അറിയിച്ചിരുന്നു. ഹണിപ്രീത് നേപ്പാളിലുണ്ടോയെന്ന് പരിശോധിച്ചുവെന്നും അവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിനു ശേഷം നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഹണിപ്രീതിനെ നേപ്പാളിലെ ബിരാട്നഗറില്‍ വെച്ചും കാഠ്മണ്ഡുവില്‍ വെച്ചും കണ്ടെന്നും ചിലര്‍ പോലീസിനെ അറിയിച്ചിരുന്നു.

    പ്രിയങ്ക തനേജ

    പ്രിയങ്ക തനേജ

    പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് സിങ്ങിന്റെ യഥാര്‍ത്ഥ പേര്. ഗുര്‍മ്മീത് റാം സിങ്ങിന്റെ എല്ലാ സിനിമകളിലും ഹണിപ്രീത് സിങ്ങ് അഭിനയിച്ചിട്ടുണ്ട്. ദേരാ സച്ചായില്‍ ഏറെ സ്വാധീനമുള്ള വ്യക്തി കൂടിയാണ് ഹണിപ്രീത്. ദേരാ സച്ചാ സൗദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചയാളാണ് ഹണിപ്രീത് സിങ്ങ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+