കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിപ്രീതിന് വീണ്ടും എട്ടിന്റെ പണി; ആറ് ദിവസം പോലീസിന്റെ കസ്റ്റഡിയില്‍... പൊട്ടിക്കരഞ്ഞ് ദത്തുപുത്രി

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചണ്ഡിഗഢ്:കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹണിപ്രീത് ഇന്‍സാനെ ആറ് ദിവസം പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്. ദേര സച്ച സൗദ തലന്‍ ഗുര്‍മീത് റാം റഹീമിന്റെ ദത്തുപുത്രി എന്നാണ് ഹണിപ്രീത് അവകാശപ്പെടുന്നത്.

ഗുര്‍മീത് കുറ്റക്കാരനെന്ന് വിധിച്ചപ്പോള്‍ ഉണ്ടാക കലാപത്തിന്റെ ആസൂത്രക ഹണിപ്രീത് ആണ് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസും ഹണിപ്രീതിനെതിരെയുണ്ട്.

ആഴ്ചകളായി ഒളിവിലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലാകുന്നത്.

 ആറ് ദിവസം

ആറ് ദിവസം

ആറ് ദിവസം ഹണിപ്രീത് ഇനന്‍സാനെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ആണ് കോടതി ഉത്തരവിട്ടത്. 14 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണം എന്നായിരുന്നു പോലീസിന്റെ ആവശ്യം.

ഒരുമാസത്തിലധികം ഒളിവില്‍

ഒരുമാസത്തിലധികം ഒളിവില്‍

കഴിഞ്ഞ ഓഗസ്റ്റ് 25 ന് ആയിരുന്നു ഗുര്‍മീത് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ഇതേ തുടര്‍ന്ന് അരങ്ങേറിയ കലാപത്തിന് പിന്നില്‍ ഹണിപ്രീത് ആണെന്നാണ് ആരോപണം.

പൊട്ടിക്കരഞ്ഞു

പൊട്ടിക്കരഞ്ഞു

കോടതിക്ക് മുന്നിലും ഹണിപ്രീത് പൊട്ടിക്കരഞ്ഞു. ഇരുകൈകളും ജഡ്ജിക്ക് നേരെ കൂപ്പിക്കൊണ്ടായിരുന്നു വൈകാരികമായ പ്രകടനങ്ങള്‍. താന്‍ നിഷ്‌കളങ്കയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.

തെളിവെടുപ്പ് നടത്തും

തെളിവെടുപ്പ് നടത്തും

ഇനിയുള്ള ദിവസങ്ങളില്‍ ഹണിപ്രീതിനേയും കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തും. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലേക്കും കൊണ്ടുപോകും. ഹണിപ്രീതിന്റെ മൊബൈല്‍ ഫോണുകളും കണ്ടെടുക്കാനുണ്ട്.

മോസ്റ്റ് വാണ്ടഡ്

മോസ്റ്റ് വാണ്ടഡ്

കലാപത്തെ തുടര്‍ന്ന് പോലീസ് അന്വേഷിക്കുന്ന 43 പേരില്‍ 'മോസ്റ്റ് വാണ്ടഡ്' ക്രിമിനല്‍ ആയിരുന്നു ഹണിപ്രീത് ഇന്‍സാന്‍. കഴിഞ്ഞ ദിവസം ആണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

നാല് മണിക്കൂര്‍ ചോദ്യം ചെയ്യല്‍

നാല് മണിക്കൂര്‍ ചോദ്യം ചെയ്യല്‍

അറസ്റ്റ് ചെയ്ത ഹണിപ്രീതിനെ പോലീസ് നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പുലര്‍ച്ചെ മൂന്ന് മണിവരെ ചോദ്യം ചെയ്യല്‍ നീണ്ടു. അതിനിടെ ഹണിപ്രീതിന് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

അന്ന് ഒപ്പം തന്നെ

അന്ന് ഒപ്പം തന്നെ

ശിക്ഷാ വിധികേള്‍ക്കാന്‍ ദേര ആസ്ഥാനമായ സിര്‍സയില്‍ നിന്ന് തന്നെ ഹണിപ്രീത് ഗുര്‍മീതിനൊപ്പം ഉണ്ടായിരുന്നു. ശിക്ഷ വിധിച്ചതിന് ശേഷം റോഹ്തക് ജയിലിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയിലും ഹണിപ്രീത് ഗുര്‍മീതിനെ അനുഗമിച്ചു.

ജയില്‍ ഒരുമിച്ച് കഴിയാന്‍

ജയില്‍ ഒരുമിച്ച് കഴിയാന്‍

ഹണിപ്രീതിനെ കൂടെ ജയിലില്‍ തനിക്കൊപ്പം താമസിപ്പിക്കണം എന്ന വിചിത്രമായ ആവശ്യം ആയിരുന്നു അന്ന് ഗുര്‍മീത് ഉന്നയിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് ഹണിപ്രീതും കോടതിയെ സമീപിച്ചിരുന്നു.

അവിഹിത ബന്ധമെന്ന്

അവിഹിത ബന്ധമെന്ന്

ദത്തുപുത്രിയെന്ന് പറയുന്നെങ്കിലും ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അവിഹിത ബന്ധമുണ്ട് എന്ന ആരോപണവും ഉണ്ട്. ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് തന്നെ ആയിരുന്നു ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരുന്നു.

ഹണിപ്രീത് നിഷേധിച്ചു

ഹണിപ്രീത് നിഷേധിച്ചു

അവിഹിത ബന്ധം എന്ന ആരോപണം ഹണിപ്രീത് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് രണ്ട് സ്വകാര്യ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം നിഷേധിച്ചത്.

English summary
The Panchkula court on Wednesday sent Honeypreet Insan to six-day police remand in connection with the deadly violence which followed the Ram Rahim Singh's conviction in rape cases on August 25.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X