ഇതാണ് നമ്മ പറഞ്ഞ നടി.. സിനിമാ നടിയായ ഹണിപ്രീത്.. അഭിനയിച്ച സിനിമകള്‍ ഇവയാണ്....
പപ്പയുടെ സ്വന്തം ഏഞ്ചല്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് ദിവസം കുറച്ചായി. ഹണിപ്രീതിനെക്കുറിച്ച് അറിയാക്കഥകള്‍ പലതും വന്നു.
മുംബൈ: പപ്പയുടെ സ്വന്തം ഏഞ്ചല്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് ദിവസം കുറച്ചായി. ഹണിപ്രീതിനെക്കുറിച്ച് അറിയാക്കഥകള്‍ പലതും വന്നു. 38 ദിവസം പോലീസിന്റെ കണ്ണു വെട്ടിച്ച് ഒളിവിലായിരുന്ന ഹണിപ്രീത് സിങ്ങ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ജയിലില്‍ വിലാപവും കരച്ചിലുമായി കഴിയുകയാണ് ഹണിപ്രീത് എന്നാണ് വാര്‍ത്തകള്‍.
സിനിമാ നടിയായ ഹണിപ്രീതിനെ എത്ര പേര്‍ക്കറിയാം. ഗുര്‍മീത് സിങ്ങിന്റെ മിക്ക സിനിമകളിലും ഹണിപ്രീത് ആയിരുന്നു നായിക. ഇവയാണ് ഹണിപ്രീത് അഭിനയിച്ച നാല് സിനിമകള്‍...

MSG-2
മെസഞ്ചര്‍ 2 വില്‍ ആണ് ഹണിപ്രീത് സിങ്ങ് ആദ്യമായി അഭിനയിക്കുന്നത്. വിവാദ സിനിമയായ മെസഞ്ചര്‍ ഓഫ് ഗോഡിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. 2015 ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. ഗുര്‍മീത് സിങ്ങ് ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തമിഴ്, തെലുങ്കു പതിപ്പുകളഉം പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ പരിമീത് ഇന്‍സാന്‍ എന്ന കഥാപാത്രത്തെ ആണ് ഹണിപ്രീത് അവതരിപ്പിച്ചത്.

രണ്ടാം ചിത്രം
MSG:The Warrior Lion Hetar എന്ന ചിത്രത്തിലാണ് ഹണിപ്രീത് രണ്ടാമതായി അഭിനയിച്ചത്. ചിത്രത്തില്‍ ഗുര്‍മീത് തന്നെ ആയിരുന്ന നായകന്‍. ഗുര്‍മീതും ഹണിപ്രീതും സംയുക്തമായാണ് ചിത്രം സംവിധാനം ചെയ്തതും. മാതൃരാജ്യത്തിനു വേണ്ടി പോരാടുന്ന പട്ടാളക്കാരുടെ വേഷമായിരുന്നു ചിത്രത്തില്‍ ഇരുവര്‍ക്കും.

അടുത്തത്..
മൂന്നാമതായി ഹണിപ്രീത് അഭിനയിച്ചത് Hind Ka Napak Ko Jawab: MSG Lion Heart 2 എന്ന ചിത്രത്തിലാണ്. ഇതും ഹണിപ്രീതും ഗുര്‍മീതും ഒന്നിച്ചാണ് സംവിധാനം ചെയ്തത്. 2016 ല്‍ നടന്ന ഉറി ആക്രമണത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു ഇത്.

കോമഡി ചിത്രം
2016ല്‍ തന്നെയാണ് ഹണിപ്രീത് നായികയായെത്തിയ കോമഡി ചിത്രം പുറത്തിറങ്ങിയത്. ഗുര്‍മീത് തന്നെ ആയിരുന്നു നായകന്‍.

പ്രിയങ്ക തനേജ
പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് സിങ്ങിന്റെ യഥാര്‍ത്ഥ പേര്. ഗുര്‍മ്മീത് റാം സിങ്ങിന്റെ എല്ലാ സിനിമകളിലും ഹണിപ്രീത് സിങ്ങ് അഭിനയിച്ചിട്ടുണ്ട്. ദേരാ സച്ചായില്‍ ഏറെ സ്വാധീനമുള്ള വ്യക്തി കൂടിയാണ് ഹണിപ്രീത്. ദേരാ സച്ചാ സൗദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചയാളാണ് ഹണിപ്രീത് സിങ്ങ്.












Click it and Unblock the Notifications