കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിപ്രീതിന്‍റെ അറസ്റ്റ് നാടകത്തില്‍ പോലീസിനും റോള്‍!! അ‍ഞ്ച് ദിവസമായി പോലീസുമായി ബന്ധം പുലര്‍ത്തി!

11 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യത്തിന് വിള്ളലേറ്റത് സിംഗിനെ വരവോടെയാണെന്നാണ് വിവരം

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹണിപ്രീത് ഇന്‍സാന്‍റെ അറസ്റ്റ് നാടകത്തെക്കുറിച്ച് വെളിപ്പെടുത്തല്‍. കഴിഞ്ഞ അഞ്ച് ദിവസമായി ഹണിപ്രീത് ഹരിയാണ പോലീസുമായി ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നുവെന്നാണ് ചില ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ കാണാതായ ഹണിപ്രീത് ഒക്ടോബര്‍ മൂന്നിനാണ് പോലീസില്‍ കീഴടങ്ങുന്നത്.

ജയിയിലില്‍ കഴിഞ്ഞ ആദ്യദിവസം പുലര്‍ച്ചെ മൂന്നുമണിവരെയാണ് ഹണിപ്രീതിനെ പോലീസ് ചോദ്യം ചെയ്തത്. നാലരമണിക്കൂറോളം ചോദ്യം ചെയ്തതോടെ നെഞ്ചുവേദനയെക്കുറിച്ച് പരാതി പറഞ്ഞ ഹണിപ്രീതിനെ ആശുപത്രിയിലെത്തിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു.

പോലീസിന് എല്ലാമറിയാം

പോലീസിന് എല്ലാമറിയാം

ഹരിയാന പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഹണിപ്രീത് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തെക്കുറിച്ച് അറിവ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ അറസ്റ്റ് ചെയ്തില്ലെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

 കീഴടങ്ങാന്‍ തയ്യാര്‍

കീഴടങ്ങാന്‍ തയ്യാര്‍

ഹണിപ്രീത് കീഴടങ്ങാന്‍ തയ്യാറാണെന്ന് ഹണിപ്രീതിന്‍റെ അഭിഭാഷകന്‍ പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാധ്യമങ്ങളെ ഉപയോഗിച്ച് സഹാനുഭൂതി നേടിയെടുക്കാന്‍ താന്‍ ഇരയാണെന്ന വാദം ഉയര്‍ത്തിക്കൊണ്ടുവരാനും ഹണിപ്രീത് ശ്രമിച്ചിരുന്നുവെന്നും ചില വാര്‍ത്തകളുണ്ട്. പോലീസുമായി ചേര്‍ന്നുള്ള നീക്കങ്ങളാണ് ഹണിപ്രീത് നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 പഞ്ചാബ് പോലീസും ഇന്‍റലിജന്‍സും

പഞ്ചാബ് പോലീസും ഇന്‍റലിജന്‍സും


അയല്‍ സംസ്ഥാനത്തെ ക്രമസമാധാന നില നിലനിര്‍ത്തുന്നതിനായി പഞ്ചാബ് സര്‍ക്കാരും പഞ്ചാബ് ഇന്‍റലിജന്‍സും ഹരിയാണ പോലീസിന് വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് പഞ്ചാബ് പോലീസ് വക്താവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഹണിപ്രീതിനെ പഞ്ചാബ് പോലീസാണ് അറസ്റ്റ് ചെയ്തതെന്ന വാദം പോലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്.

 കഴിഞ്ഞത് പഞ്ചാബില്‍

കഴിഞ്ഞത് പഞ്ചാബില്‍


പഞ്ചാബിലെ പട്യാലയിലുള്ള ബാനുര്‍ റിസോര്‍ട്ടിലാണ് ഹണിപ്രീത് ഒളിച്ചു കഴിഞ്ഞിരുന്നതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചണ്ഡിഗഡില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് റിസോര്‍ട്ടിന്‍റെ സ്ഥാനം. ​എന്നാല്‍ പോലീസില്‍ കീഴടങ്ങുന്നതിന് മുമ്പായി ആജ് തക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് സംസാരിക്കാന്‍ നേരത്തെ തന്നെ ഹണിപ്രീത് പദ്ധതിയിട്ടിരുന്നു. ഈ പദ്ധതിയാണ് ഇന്ത്യ ടുഡേയ്ക്ക് അഭിമുഖം നല്‍കിയതോടെ പൂര്‍ത്തിയായത്.

 ശ്രമം നേരെത്തെയും

ശ്രമം നേരെത്തെയും

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ദില്ലി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പായി പോലീസില്‍ കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്നും കോടതിയ്ക്ക് പുറത്ത് 200 ഓളം ഹരിയാണ പോലീസ് ഉദ്യോഗസ്ഥര്‍ തമ്പടിച്ചതിനെ തുടര്‍ന്നാണ് പദ്ധതിയില്‍‌ മാറ്റംവരുത്തിയതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ചോദ്യം ചെയ്ത് കോടതി

ചോദ്യം ചെയ്ത് കോടതി



ഹണിപ്രീത് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതിനെയും ഹര്‍ജി പരിഗണിച്ച ദില്ലി ഹൈക്കോടതി ഹരിയാണയിലെ സ്ഥിരവാസിയായ ഹണിപ്രീത് ദില്ലി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിസമര്‍പ്പിച്ചതിനെയും ചോദ്യം ചെയ്തു. സിര്‍സയിലും പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലായി ആഗസ്റ്റ് 25നുണ്ടായ അക്രമസംഭവങ്ങളിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.

 കീഴടങ്ങുന്നതാണ് നല്ലത്

കീഴടങ്ങുന്നതാണ് നല്ലത്


ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെ വിമര്‍ശിച്ച കോടതി ഹണിപ്രീതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സ്വമേധയാ കീഴടങ്ങുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കീഴടങ്ങാന്‍ തയ്യാറാവാതെ ഹണിപ്രീത് എന്തിനാണ് മൂന്ന് ആഴ്ചത്തെ സാവകാശം തേടുന്നതെന്നും ജസ്റ്റിസ് സേഗാള്‍ ആരാഞ്ഞു.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ഇതുവരെയും ഹണിപ്രീത് ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.

ഗൂഡാലോചനക്കുറ്റം

ഗൂഡാലോചനക്കുറ്റം

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്‍റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്. ഇതിന് പുറമേ സിര്‍സ, പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലുമായി നടന്ന അക്രമസംഭവങ്ങളില്‍ ഹണിപ്രീതിനുള്ള പങ്കും പോലീസിന് ബോധ്യപ്പെട്ടിരുന്നു.

പിടികിട്ടാപ്പുള്ളികള്‍ക്കൊപ്പം

പിടികിട്ടാപ്പുള്ളികള്‍ക്കൊപ്പം

ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളില്‍ ഒന്നാമത്തെ വ്യക്തിയാണ് ഒളിവില്‍ കഴിയുന്ന ഹണിപ്രീത് ഇന്‍സാന്‍. സിര്‍സയിലും പഞ്ച്കുളയിലുമുണ്ടായ അക്രമസംഭവങ്ങളിലെ പങ്ക് വെളിപ്പെട്ടതോടെയാണ് ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

English summary
Honeypreet Insan, who was finally arrested on Tuesday after having been on the run for over a month , was in touch with Haryana Police for the last 5 days, according to highly placed sources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X