കണ്ടിട്ട് ഏറെ നാളായി, ഒരിക്കല്‍ക്കൂടി... ഹണിപ്രീത് അഭ്യര്‍ഥിച്ചു, ജയിലിലെ ആദ്യ രാത്രി നടന്നത്...
പഞ്ച്കുല കോടതിയാണ് ഹണിപ്രീതിനെ ജയിലിലേക്ക് അയച്ചത്
അംബാല: ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തു മകളെന്ന് പറയപ്പെടുന്ന ഹണിപ്രീതിനെ ജയിലില്‍ അടച്ചു. ഗുര്‍മീതിനെ അറസ്റ്റ് ചെയ്ത ശേഷം ഏറെ നാള് ഒളിവിലായിരുന്ന ഹണിപ്രീതിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. രാജ്യദ്രോഹ കുറ്റമാണ് ഹണിപ്രീതിനെതിരേ ചുമത്തിയിരിക്കുന്നത്.
പഞ്ച്കുല കോടതിയാണ് ഹണിപ്രീതിനെ ജയിലിലേക്ക് അയക്കാന്‍ ഉത്തരവിട്ടത്. പോലീസ് റിമാന്‍ഡ് കാലാവവധി അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഹണിപ്രീതിനൊപ്പം സന്തത സഹചാരിയായ സുഖ്ദീപ് കൗറിനെയും ജയിലിലേക്ക് അയച്ചിരുന്നു.

ഉറങ്ങാതെ ഹണിപ്രീത്
ജയിലിലെ ആദ്യത്തെ രാത്രി ഹണിപ്രീതിന് ഉറങ്ങാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത സുരക്ഷയുടെ അകമ്പടിയോടെയാണ് ഹണിപ്രീതിനെയും സുഖ്ദീപിനെയും ജയിലിലേക്ക് കൊണ്ടുവന്നത്.

മറ്റുള്ളവരുമായി ബന്ധമില്ല
വനിതാ ജയിലിലെ മറ്റു തടവുകാരുമായി ഒരു ബന്ധവുമില്ലാതെ പ്രത്യേകം തന്നെയാണ് ഹണിപ്രീതിനെയും സുഖ്പ്രീതിനെയും പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലിനുള്ളില്‍ ഇരുവരും എന്താണ് ചെയ്യുന്നതെന്നു നിരീക്ഷിക്കാന്‍ വനിതാ കോണ്‍സ്റ്റബിളിനെയും ചുമതലപ്പെടുത്തിയിരുന്നു.

കാണാന്‍ അനുവദിക്കണം
ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിനു മുമ്പ് ഗുര്‍മീതിനെ ഒരിക്കലെങ്കിലും കാണാന്‍ തന്നെ അനുവദിക്കണമെന്ന് ഹണിപ്രീത് പോലീസ് ഉദ്യോഗസ്ഥരോട് അഭ്യര്ഥിച്ചയായി ജയില്‍ അധികൃതര്‍ പറയുന്നു. ദീര്‍ഘകാലമായി ഗുര്മീതിനിനെ കണ്ടിട്ടെന്നും ഹണിപ്രീത് പറഞ്ഞതായും അവര്‍ വെളിപ്പെടുത്തി.

ആരോഗ്യസ്ഥിതി തൃപ്തികരം
അംബാല സിലില് ഹോസ്പിറ്റലിലെ ഡോക്ടമാരെത്തി ഹണിപ്രീതിനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കി. അവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആരോടും സംസാരിച്ചില്ല
പരസ്പരം സംസാരിക്കുകയല്ലാതെ ജയിലില്‍ വച്ച് ഹണിപ്രീതും സുഖ്പ്രീതും ആരോടും തന്നെ സംസാരിച്ചില്ല. രാത്രി ഭക്ഷണം പോലും കഴിക്കാന്‍ ഇരുവരും തയ്യാറായില്ലെന്നും ജയില്‍ അധികൃകര്‍ അറിയിച്ചു.

ആറു മണിക്ക് എഴുന്നേറ്റു
രാവിലെ ആറു മണിക്ക് ഹണിപ്രീതും സുഖ്ദീപും എഴുന്നേറ്റതായും തുടര്‍ന്ന് കുളിച്ച ശേഷം ഇരുവരും പ്രഭാത ഭക്ഷണം കഴിച്ചതായും ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications