പോലീസ് ട്രാപ്പിലാക്കുന്നതിന് മുമ്പ് ഹണിപ്രീത് ഉപയോഗിച്ചത് 17 സിം കാർഡുകൾ! അതും വാട്സ് ആപ്പ് മാത്രം!
ദില്ലി: 39 ദിവസത്തെ അജ്ഞാത വാസത്തിനിടയില്‍ ഹണിപ്രീത് ഇന്സാന് 17 തവണ സിം കാർഡ് മാറ്റിയിരുന്നതായി വെളിപ്പെടുത്തൽ. അജ്ഞാത വാസത്തിന് ശേഷം പോലീസിൽ കീഴടങ്ങിയ ഹണിപ്രീത് പോലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പറഞ്ഞത്. ഒക്ടോബര്‍ മൂന്നിനാണ് ഹണിപ്രീത് ഹരിയാണ പോലീസില്‍ കീഴടങ്ങിയത്. നേരത്തെ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളില്‍ ഒന്നാമത്തെ ആളായിരുന്നു ഹണിപ്രീത്.

ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് താൻ ഉപയോഗിച്ച ഫോൺ നമ്പറുകളിൽ ചിലത് ഹണിപ്രീത് പോലീസിന് മുന്നിൽ വെളിപ്പെടുത്തി. ഈ നമ്പറുകൾ ട്രേസ് ചെയ്യാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ പല നമ്പറുകളും ഉപയോഗത്തിലില്ല എന്നാണത്രെ അറിയാന്‍ കഴിഞ്ഞത്. വാട്സ് ആപ്പിലൂടെയായിരുന്നു ഹണിപ്രീത് ഈ ഫോൺ നമ്പറുകളുപയോഗിച്ച് ആളുകളുമായി ബന്ധപ്പെട്ടിരുന്നത് എന്നാണ് പോലീസ് മനസിലാക്കുന്നത്.
സഹായിയായ സുഖ്ദീപിന്റെ അറസ്റ്റിന് പിന്നാലെയാണ് ഹണിപ്രീത് എവിടെയാണ് എന്ന് മനസിലാക്കാൻ പോലീസിന് സാധിച്ചത്. ഹണിപ്രീതുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന നാല് ഫോൺ നമ്പറുകൾ സുഖ്ദീപ് പോലീസിന് നൽകിയിരുന്നു. ഇത്രയധികം സിം കാർഡുകൾ ഹണിപ്രീത് എങ്ങനെയാണ് സംഘടിപ്പിച്ചത് എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പണം തട്ടിയ കേസിലും ഹണിപ്രീതിനെതിരെ പോലീസ് അന്വേഷണം നേരിടേണ്ടിവരും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications