11 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യം: പിന്നീട് വിവാഹ മോചനം, എല്ലാം തകര്‍ത്തത് പപ്പാജിയുടെ വരവ്!
11 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യത്തിന് വിള്ളലേറ്റത് സിംഗിനെ വരവോടെയാണെന്നാണ് വിവരം
ചണ്ഡീഗഡ്: ഹണിപ്രീതിന്റെ ദാമ്പത്യ ജീവിതത്തില്‍ വില്ലനായത് ഗുര്‍മീതിന്റെ കടന്നുവരവെന്ന് റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞ് 11 വര്‍ഷം ഇരുവരും സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നതെന്നും ഗുര്‍മീതിന്റെ കടന്നുവരവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെ ഹണിപ്രീത് ബന്ധത്തില്‍ നിന്ന് അകന്നത് ബന്ധുക്കളെയും അമ്പരിപ്പിച്ചിരുന്നു. 39 ദിവസത്തെ അജ്ഞാത വാസത്തിന് ശേഷം ഒക്ടോബര്‍ മൂന്നിനാണ് ഹണിപ്രീത് ഹരിയാണ പോലീസില്‍ കീഴടങ്ങുന്നത്.
ഹണിപ്രീത് കീഴടങ്ങുമെന്നോ കോടതിയിൽ സമീപിക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹണിപ്രീത് ചൊവ്വാഴ്ച പോലീസില്‍ കീഴടങ്ങിയത്. ഹണി പ്രീതിന്റെ ജാമ്യ ഹർജി സെപ്റ്റംബർ 27 ദില്ലി ഹൈക്കോടതി തളളിയിരുന്നു. ഇതോടെയാണ് കീഴടങ്ങുമെന്ന് വ്യക്തമാക്കിയത്. സിര്‍സയിലും പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലായി ആഗസ്റ്റ് 25നുണ്ടായ അക്രമസംഭവങ്ങളിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്

വിവാഹവും ജീവിതവും
1999ല്‍ വിവാഹിതരായ ഹണിപ്രീതും വിശ്വാസ് ഗുപ്തയും 11 വര്‍ഷം 2009 ഡിസംബര്‍ 30 വരെ) സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നുവെന്നാണ് വിശ്വാസിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. പ്രിയങ്ക തനേജ എന്ന ഹണിപ്രീത് തങ്ങള്‍ക്ക് സാധാരണ മരുമകളായിരുന്നുവെങ്കിലും 2009 ലാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നതെന്നുമാണ് വെളിപ്പെടുത്തല്‍.

ഹണിമൂണ്‍ മണാലിയില്‍
വിവാഹ ശേഷം ഇരുവരുടേയും ഹണമൂണ്‍ മണാലിയില്‍ ആയിരുന്നുവെന്നും അന്നത്തെ ഫോട്ടോകളില്‍ അതിന് തെളിവാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. പരസ്പരം സ്നേഹിച്ചിരുന്ന ഇരുവരും വളര സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരുമിച്ച് ജീവിച്ചിരുന്ന 11 വര്‍ഷവും ആസ്വദിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

ഗുര്‍മീത് രണ്ടാം ഭര്‍ത്താവ്!!
വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിനെ രണ്ടാം ഭര്‍ത്താവായി സ്വീകരിച്ചതോടെ ഹണിപ്രീത് ഒരിക്കലും മടങ്ങിവന്നില്ലെന്നും വിശ്വാസിന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. വിവാഹത്തിന് മുമ്പ് ഹണിപ്രീത് ഗുര്‍മിതിന്റെ അനുയായി ആയിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിവാഹം ഉറപ്പിച്ചത്
വിശ്വാസ് ഗുപ്ത- ഹണിപ്രീത് വിവാഹം ഉറപ്പിച്ചത് ഗുര്‍മീത് സിംഗായിരുന്നുവെന്നും ഫത്തേബാദില്‍ ടയര്‍ കട നടത്തിയിരുന്ന ഹണിപ്രീതിന്റെ മുത്തച്ഛനെ ഇക്കാര്യം അറിയിച്ചതും ഗുര്‍മീത് ആയിരുന്നുവെന്നാണ് മഹേന്ദ്ര ഗുപ്ത വ്യക്തമാക്കുന്നത്.

കുടുംബം തകര്‍ത്തു
ഗുര്‍മീതുമായി ബന്ധപ്പെട്ട വിവാദങ്ങളോടെ ഹണിപ്രീത് നാല് കുടുംബങ്ങളുടെ പ്രതിഛായ തകര്‍ത്തുവെന്നും മഹേന്ദ്ര ഗുപ്ത ആരോപിക്കുന്നു. പെണ്‍കുട്ടിയെന്ന നിലയില്‍ സ്വന്തം പ്രതിച്ഛായയും നാല് കുടുംബങ്ങളുടേയും പ്രതിഛായ തകര്‍ത്തുവെന്നും കഴിഞ്ഞ 39 ദിവസങ്ങളില്‍ വെവ്വേറെ സ്ഥലങ്ങളിലാണ് ഹണിപ്രീത് കഴിഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മുന്‍ ഭര്‍ത്താവിന് ഭീഷണി
റാം റഹീം സിംഗ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മുന്‍ഭാര്യയായ ഹണിപ്രീതിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത പോലീസില്‍ പരാതി നല്‍കിയിരുന്നു. ദേരാ സച്ചാ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നും തനിക്ക് പോലീസ് സംരക്ഷണം വേണമെന്നുമാണ് വിശ്വാസ് ഗുപ്ത കര്‍ണാല്‍ പോലീസില്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

എതിര്‍ക്കുന്നവര്‍ക്ക് മരണം
ദേരാ സച്ചായിലെ ഖുര്‍ബാനി വിങ്ങില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നാണ് വിശ്വാസ് ഗുപ്ത പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ഗുര്‍മീതിനെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ദേരാ സച്ചാ സൗദായിലെ ഗുര്‍മീതിന്റെ അനുയായികളായ ഖുര്‍ബാനി ലീഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ഹരിയാണ പോലീസ് ഉദ്യോഗസ്ഥരെയുമാണ് ഖുര്‍ബാനി ലീഗ് ലക്ഷ്യം വെയ്ക്കുന്നത്. ഹരിയാണയിലെ ചില മാധ്യമസ്ഥാപനങ്ങള്‍ക്കും സംഘം ഭീഷണിക്കത്ത് അയച്ചിട്ടുമുണ്ട്.

മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഭീഷണിക്കത്ത്
ദേരാ സച്ചായിലെ 200 ഓളം ആളുകള്‍ ആത്മഹത്യയുടെ വക്കിലാണെന്നും പ്രതികാരം നടപ്പിലാക്കുമെന്നും ഖുര്‍ബാനി ലീഗ് ഭീഷണി മുഴക്കുന്നുണ്ട്. ഭീഷണിക്കത്ത് ഹരിയാണയിലെ ചില മാധ്യമസ്ഥാപനങ്ങള്‍ക്ക് അയച്ചിട്ടുമുണ്ട്.

ചോദ്യം ചെയ്ത് കോടതി
ഹണിപ്രീത് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതിനെയും ഹര്‍ജി പരിഗണിച്ച ദില്ലി ഹൈക്കോടതി ഹരിയാണയിലെ സ്ഥിരവാസിയായ ഹണിപ്രീത് ദില്ലി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിസമര്‍പ്പിച്ചതിനെയും ചോദ്യം ചെയ്തു. സിര്‍സയിലും പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലായി ആഗസ്റ്റ് 25നുണ്ടായ അക്രമസംഭവങ്ങളിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.

ബലാത്സംഗവും കൊലക്കുറ്റവും
രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ആഗസ്റ്റ് 25ന് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണ് പഞ്ച്കുളയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഹരിയാനയിലെ സിര്‍സ, പഞ്ച്കുള ജില്ലകളിലായി അക്രമത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 28നാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവിന് വിധിക്കുന്നത്. ഇതിന് പുറമേ ഒരു ദേരാ സച്ചാ അനുയായിയേയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസും സിംഗിനെതിരെയുണ്ട്.

കൂടെക്കഴിയാന്‍ ആഗ്രഹം !
ദത്തുപുത്രിയായ ഹണിപ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അവിഹിത ബന്ധമെന്ന് ആരോപണം
പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് ഇന്‍സാന്റെ ശരിയായ പേര്. ഗുര്‍മീത് മകളായി ദത്തെടുത്തതിന് ശേഷം ആണ് ഹണിപ്രീത് ഇന്സാന് എന്ന പേര് സ്വീകരിച്ചത്. ഗുര്‍മീതും ദത്തുപുത്രി ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ആരോപിക്കുന്നത്. ഇന്ത്യടുഡേ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹണിപ്രീതിനെ ഗുര്‍മീത് ദത്തെടുത്തതിന് ശേഷം ആയിരുന്നു ഈ സംഭവങ്ങള്‍ എല്ലാം നടന്നത്. തുടര്‍ന്ന് 2012 ല്‍ വിശ്വാസ് ഗുപ്ത ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചും, ഗുര്‍മീത് തന്റെ ഭാര്യയെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ് എന്ന് ആരോപിച്ചും ഹൈക്കോടതിയെ സമീപിച്ചു.

പിടികിട്ടാപ്പുള്ളികള്‍ക്കൊപ്പം
ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളില്‍ ഒന്നാമത്തെ വ്യക്തിയാണ് ഒളിവില്‍ കഴിയുന്ന ഹണിപ്രീത് ഇന്സാന്. സിര്‍സയിലും പഞ്ച്കുളയിലുമുണ്ടായ അക്രമസംഭവങ്ങളിലെ പങ്ക് വെളിപ്പെട്ടതോടെയാണ് ദേരാ സച്ചാ വക്താവ് ആദിത്യ ഇന്സാന് ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications