കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പസഫിക് ദ്വീപിലേക്കുള്ള യാത്രക്കാരിയോട് ഗര്‍ഭ പരിശോധന നടത്താന്‍ നിര്‍ബന്ധിച്ച് ഹോങ്കോംഗ് എയര്‍ലൈന്‍സ്

  • By S Swetha
Google Oneindia Malayalam News

ഹോങ്കോംഗ്: ജപ്പാനില്‍ നിന്നുള്ള യാത്രക്കാരിയോട് വിമാനത്താവളത്തില്‍ വെച്ച് ഗര്‍ഭ പരിശോധന നടത്താന്‍ നിര്‍ബന്ധിച്ച് ഹോങ്കോംഗ് എയര്‍ലൈന്‍സ്. പസഫിക് ദ്വീപിലേക്കുള്ള വിമാനത്തിലെ യാത്രക്കാരിക്കാണ് ഇക്കഴിഞ്ഞ നവംബറില്‍ ഇത്തരമൊരു അപമാനകരമായ സംഭവം നേരിടേണ്ടി വന്നത്. ഈ ദ്വീപില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് യുഎസ് പൗരത്വം നേടാമെന്നതിനാല്‍ നിരവധി വിനോദസഞ്ചാരികളെത്തുന്നതിനാലാണ് ഇത്തരത്തിലൊരു പരിശോധനയക്കായി എയര്‍ലൈന്‍ അധികൃതര്‍ നിര്‍ബന്ധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആര്‍എസ്എസ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ഒരു കുടുംബത്തിന് രണ്ടു കുട്ടികള്‍ എന്ന നയം; മോഹന്‍ ഭാഗവത്ആര്‍എസ്എസ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ഒരു കുടുംബത്തിന് രണ്ടു കുട്ടികള്‍ എന്ന നയം; മോഹന്‍ ഭാഗവത്

യുഎസിലെ സായ്പാനിലേക്കുള്ള ഹോങ്കോംഗ് എക്‌സ്പ്രസ് വിമാനത്തില്‍ സഞ്ചരിച്ച 25കാരിയായ മിഡോറി നിഷിദയെയാണ് ഹോങ്കോംഗ് വിമാനത്താവളത്തിലെ പൊതു ടോയ്ലറ്റിലേക്ക് കൊണ്ടുപോയി പരിശോധനയ്ക്കായി നിര്‍ബന്ധിച്ചത്. യുവതിക്ക് സ്ട്രിപ്പ് നല്‍കുകയും മൂത്രമൊഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. താന്‍ ഗര്‍ഭിണിയല്ലെന്ന് ചെക്ക്-ഇന്‍ ചോദ്യാവലിയില്‍ അവര്‍ മറുപടി നല്‍കിയിരുന്നു. എന്നിരുന്നാലും ഗര്‍ഭിണിയായ സ്ത്രീയോട് സാമ്യമുള്ള ശരീരമുള്ളവര്‍ സ്ത്രീകള്‍ക്കായുള്ള ഫിറ്റ് ടു ഫ്‌ളൈ പരിശോധനയക്ക് വിധേയരാകണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. വളരെ അപമാനകരവും നിരാശാജനകവുമായ സാഹചര്യമായിരുന്നു അതെന്ന് യുവതി പറയുന്നു. സായിപാനില്‍ വളര്‍ന്ന മിഡോറിയുടെ കുടുംബം 20 വര്‍ഷത്തിലേറെയായി ദ്വീപിലാണ് താമസിക്കുന്നത്.

flight-1579347

എന്നാല്‍ പരിശോധന ഫലം നെഗറ്റീവായതോടെ എയര്‍ലൈന്‍ അധികൃതര്‍ മിഡോറിയോട് മാപ്പ് പറഞ്ഞു. കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി ഇത്തരത്തിലൊരു പരിശോധന ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നും എയര്‍ലൈന്‍ പ്രസ്താവന പുറത്തിറക്കി. ദ്വീപിന്റെ അധികാരികള്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടിയായാണ് 2019 ഫെബ്രുവരി മുതല്‍ ഇത്തരത്തിലൊരു പരിശോധന ആരംഭിച്ചത്. എന്നാല്‍ ഇതുവഴി യാത്രക്കാര്‍ക്കുണ്ടായ ആശങ്ക തിരിച്ചറിയുന്നു. യുഎസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടിയെന്നും ഹോങ്കോംഗ് എക്‌സ്പ്രസ് പറഞ്ഞു.

കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം നേടുന്നതിനായി യുഎസ് മണ്ണില്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് സായ്പാന്‍. 2018ല്‍ വടക്കന്‍ മരിയാന ദ്വീപുകളിലെ വിനോദസഞ്ചാരികള്‍ക്ക് 600ഓളം കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. അവിടുത്തെ നാട്ടുകാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലായിരുന്നു അത്. ഇവരില്‍ 575 പേര്‍ ചൈനീസ് അമ്മമാര്‍ക്കാണ് ജനിച്ചതെന്ന് പ്രാദേശിക ആരോഗ്യ അധികൃതരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.യുഎസിലെ ഗുവാമിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

English summary
Hongong airlines requested woman to held pregnancy test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X