കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നത ജാതിക്കാരിയെ വിവാഹം കഴിച്ചു, ദളിത് കുടുംബത്തിന് മരണ ശിക്ഷ

ദളിത് യുവാവ് പ്രദീപ് ജാട്ട് വിഭാഗക്കാരിയായ സുശീലയെ വിവാഹം കഴിച്ചിരുന്നു. സുശീലയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം.

  • By Gowthamy
Google Oneindia Malayalam News

സോനേപത് : രാജ്യത്ത് ദളിതര്‍ക്കെതിരായ ആക്രമണം തുടരുന്നതിനിടെ ഹരിയാനയില്‍ ദുരഭിമാനക്കൊല. ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ദളിത് കുടുംബത്തിലെ മൂന്നു പേരെ വെടിവച്ച് കൊന്നു. പഞ്ചാബിലെ സോനേപതിലാണ് സംഭവം.

ദളിത് യുവാവും മതാപിതാക്കളുമാണ് വെടിയേറ്റ് മരിച്ചത്. ദളിത് യുവാവ് പ്രദീപ് ജാട്ട് വിഭാഗക്കാരിയായ സുശീലയെ വിവാഹം കഴിച്ചിരുന്നു. സുശീലയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. വെള്ളിയാഴ്ച സുശീലയുടെ സഹോദരന്‍ മനു പ്രദീപിന്റെ ഖര്‍ഖോഡയിലെ വീട്ടിലെത്തി പ്രദീപിനെയും മാതാപിതാക്കളെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

Honour killing

ആക്രമണത്തിനിടെ ഗര്‍ഭിണിയായ സുശീലയ്ക്കും പ്രദീപിന്റെ സഹോദരന്‍ സൂരജിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസിലെ പ്രതിയാണ് മനു. മോഷ്ടിച്ച എസ് യുവിയിലാണ് ഇയാള്‍ കൃത്യം ചെയ്യുന്നതിന് എത്തിയത്.

പ്രദീപിന്റെയും മാതാപിതാക്കളുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

English summary
Three members of a Dalit family have been shot dead in Haryana’s Sonepat district, in what police say is a case of “honour killing”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X