ജാതിമാറി പ്രണയം, 19കാരിയെ വീട്ടുകാര്‍ കൊന്ന് കുഴിച്ചിട്ടു
മുസാഫര്‍നഗര്‍: അന്യസമുദായത്തില്‍ പെട്ട യുവാവിനെ സ്‌നേഹിച്ച കുറ്റത്തിന് 19 കാരിയെ വീട്ടുകാര്‍ കൊലപ്പെടുത്തി. വീട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ സ്വന്തം അച്ഛന്‍ കൊലപ്പെടുത്തിയത്. ഉത്തര്‍ പ്രദേശിലെ ബറോഡ ഗ്രാമത്തിലാണ് സംഭവം. പുതുവത്സര ദിനമായ ജനുവരി ഒന്നിന് വീട്ടുകാരുമായുണ്ടായ വഴക്കിന് പിന്നാലെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ മറ്റാരെയും അറിയിക്കാതെ കുഴിച്ചിടുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഹസന്‍ അടക്കം നാല് പേര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. അന്യജാതിയില്‍ പെട്ട ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നത്രെ. അച്ഛന്‍ ഹസന്‍, ബന്ധുവായ സത്താര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേര്‍ ഒൡവിലാണ്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ് എന്ന് സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദ് മിശ്ര പറഞ്ഞു.
വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ ഉടന്‍ തന്നെ വിവാഹിതരാകാനായിരുന്നു ഇരുവരുടെയും തീരുമാനം. ഇതിനിടെയാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പെണ്‍കുട്ടി കൊല്ലപ്പെട്ടത് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസുകാരെ വിന്യസിച്ച് ഗ്രാമത്തിലെ സുരക്ഷ ശക്തപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications