Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ചയാളുടെ കുടുംബത്തിലെ 3 പേരെ വെടിവെച്ച് കൊലപ്പെടുത്തി

ഉയര്‍ന്ന ജാതിയിലുള്ള സുശീലയെ പ്രദീപ് വിവാഹം ചെയ്തതാണ് കൊലപാതകത്തിന്റെ കാരണമെന്ന് പോലീസ് സൂചിപ്പിച്ചു.

സോനീപത്: ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാളെയും കുടുംബത്തെയും വെടിവെച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ സോനീപതിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സോനീപതിലെ കുല്‍ദീപ് നഗര്‍ കോളനിയിലെ താമസക്കാരനായ പ്രദീപ് കുമാറും കുടുംബവുമാണ് അക്രമത്തിനിരയായത്.

പ്രദീപ് കുമാര്‍, പിതാവ് സുരേഷ് കുമാര്‍, മാതാവ് സുനിത എന്നിവരാണ് വെടിയേറ്റു മരിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രദീപിന്റെ ഭാര്യ സുശീല, സഹോദരന്‍ സൂരജ് എന്നിവരെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന ജാതിയിലുള്ള സുശീലയെ പ്രദീപ് വിവാഹം ചെയ്തതാണ് കൊലപാതകത്തിന്റെ കാരണമെന്ന് പോലീസ് സൂചിപ്പിച്ചു.

 gun-shoot

ജജ്ജര്‍ സ്വദേശിനിയായ സുശീല ഒമ്പതുമാസം ഗര്‍ഭിണിയാണ്. രോഹ്തക്കില്‍ എംഡിയുവിന് പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെന്ന് അയല്‍ക്കാര്‍ പറഞ്ഞു. സുശീലയുടേത് ഉയര്‍ന്ന ജാതിക്കാരായതിനാല്‍ അവരുടെ കുടുംബം സഹകരിച്ചിരുന്നില്ല. വിവാഹം കഴിച്ചശേഷവും കുടുംബത്തിന് സുശീലയുടെ വീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നെന്നാണ് വിവരം.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെടിവെച്ചശേഷം തോക്കുധാരി രക്ഷപ്പെടുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്ന ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളില്‍ ദുരഭിമാനക്കൊലകള്‍ പതിവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+