ജാതിയില്‍ താഴ്ന്നയാളെ വിവാഹം ചെയ്ത മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി?
രോഹ്ത്തക്: ഹരിയാണയില്‍ നിന്നും വീണ്ടും ദുരഭിമാനക്കൊലയുടെ വാര്‍ത്തകള്‍ പുറത്തുവന്നു. ജാതിമാറി വിവാഹം ചെയ്ത മകളെ വീട്ടിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കള്‍ കൊലപ്പെടുത്തിയതായാണ് സൂചന. രോഹ്തക്കിലുള്ള പ്രദീപിന്റെ ഭാര്യ സീമയാണ് ദാരുണമായി മരിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിസംബര്‍ 21ന് വീട്ടുകാരുടെ അനുമതിയില്ലാതെ വീടുവിട്ട സീമ പ്രദീപിനെ വിവാഹം ചെയ്തശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടുകാര്‍ സംസാരിക്കുകയും വിവാഹം പാരമ്പര്യ രീതിയില്‍ നടത്താമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തശേഷം സീമയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നതായി പ്രദീപ് പറഞ്ഞു.

എന്നാല്‍, വ്യാഴാഴ്ച വൈകിട്ട് ഭാര്യ മരിച്ചതായാണ് പ്രദീപിന് വിവരം ലഭിക്കുന്നത്. ഉടന്‍ സ്ഥലത്തെത്തുമ്പോഴേക്കും സീമയുടെ മൃതദേഹം സംസ്കരിക്കാന്‍ തുടങ്ങിയിരുന്നു. പ്രദീപ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പാതികത്തിയ മൃതദേഹം കണ്ടെടുത്തു. ഇത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അയച്ചിരിക്കുകയാണ്.
സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് മരണത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. മകള്‍ അന്യമതസ്ഥനെ വിവാഹം ചെയ്തതില്‍ കുപിതരായാണ് കൊലനടത്തിയതെന്ന് മൊഴി നല്‍കിയതായി സൂചനയുണ്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications