കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ്; സിപിഎം സ്ഥാപകനേതാക്കളായ 32 പേരില്‍ ജീവിച്ചിരിക്കുന്ന വിഎസിനും ശങ്കരയ്യക്കും ആദരം

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: സിപിഎം സ്ഥാപകനേതാക്കളായ 32 പേരില്‍ ജീവിച്ചിരിക്കുന്ന വിഎസ് അച്യുതാനന്ദനേയും എന്‍ ശങ്കരയ്യയേയും പാര്‍ട്ടികോണ്‍ഗ്രസ് വേദിയില്‍ ആദരിച്ചു. വിപ്ലവ മുദ്രാവാക്യങ്ങള്‍ അലയടിച്ച അന്തരീക്ഷത്തില്‍ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇരുനേതാക്കളെയും ആദരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ സദസ്സിന്റെ മുന്‍നിരയിലായിരുന്നു ഇരുവര്‍ക്കും ഇരിപ്പിടം നല്‍കിയത്. സമ്മേളനത്തിനൊടുവില്‍ രണ്ടാളെയും യെച്ചൂരി വേദിയിലേക്ക് ക്ഷണിച്ചു. മുന്‍നിരയില്‍ ഇരുവര്‍ക്കും ഇരിപ്പിടം നല്‍കിശേഷം ഹാരമണിയിച്ച യെച്ചൂരി, ഇരുവര്‍ക്കും ഉപഹാരവും സമ്മാനിച്ചു. തുടര്‍ന്ന് ഇരുവരും സദസ്സിനെ അഭിവാദ്യം ചെയ്തു.

1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരാണ് 97 ലേക്കെത്തുന്ന എന്‍ ശങ്കരയ്യയും 94ലെത്തിയ വിഎസും. പാര്‍ട്ടിക്ക് ദിശാബോധം നല്‍കാന്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ച നേതാക്കളാണ് ഇരുവരുമെന്ന് യെച്ചൂരി പറഞ്ഞു.

pic

നേരത്തെ കേന്ദ്രകമ്മറ്റിയംഗങ്ങളായിരുന്ന എട്ട് മുതിര്‍ന്ന നേതാക്കളെയും സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാക്കളാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവരും ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി, ശിവജി പട്നായിക്, എന്‍ ശങ്കരയ്യ, ശരവണന്‍ കമ്പാനിയന്‍, ബെനാനി ബിശ്വാസ്, കനായി ബാനര്‍ജി, ജക്കാവെങ്കയ്യ എന്നിവരുമാണ് ക്ഷണിതാക്കള്‍.

English summary
Honoured CPM leaders VS Achuthananthan and N Sankarayya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X