പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലെത്തും; പത്താന്‍കോട്ട് ചര്‍ച്ചയാകും
ദില്ലി: ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരി ചൊവ്വാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയിലെത്തുന്ന അദ്ദേഹം ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി തല ചര്‍ച്ച നടത്തുമെന്നാണ് സൂചന.
ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനുമാണ് സെമിനാറില്‍ ഉള്ളത്. സെമിനാര്‍ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും അതിനു പാക് വിദേശ കാര്യ സെക്രട്ടറി എത്തുമെന്ന കാര്യത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് തീരുമാനമായത്.

സെമിനാര്‍
ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്ഥാനുമാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കാന്‍ പാക് വിദേശകാര്യ സെക്രട്ടറി എത്തും എന്ന കാര്യത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് തീരുമാനമായത്.

പത്താന്‍കോട്ട് ഭീകരാക്രമണം
പത്താന്‍കോട്ട് ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുമായി പാകിസ്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ പത്താന്‍കോട്ട് ആക്രമണമടക്കമുള്ള കാര്യങ്ങള്‍ വിദേശകാര്യ സെക്രട്ടറി മാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമാകും എന്നാണ് കരുതുന്നത്.

ഇന്ത്യയുടെ നാടകം
പത്താന്‍കോട്ട് ഭീകരാക്രണത്തില്‍ ഇന്ത്യയുടെ വാദം തെറ്റാണെന്നും ഇന്ത്യുടെ നാടകമാണ് ഇതെന്നുമാണ് പാക് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.

തെളിവുകള്‍ ഇല്ല
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ തെളിവില്ലെന്നാണ് പാക് വാദം. തെളിവുകള്‍ നല്‍കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നും പാക് അന്വേഷ സംഘം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications