രജനീകാന്തിന് ഒന്നും ചെയ്യാനാകില്ല, രാഷ്ട്രീയം റോസാപ്പൂമെത്തയല്ല, തമിഴ്നാട്ടിൽ സ്റ്റാലിൻ തന്നെ നേതാവ്
ദില്ലി: രാഷ്ട്രീയത്തിൽ പ്രവേശിച്ച തമിഴ് സൂപ്പർ സ്റ്റാറുകൾക്ക് മുന്നറിയിപ്പുമായി ശത്രുഘ്നൻ സിൻഹ. ഏറെ ആലോചിച്ച ശേഷമായിരിക്കും രജിനികാന്തും കമൽഹാസനും രാഷ്ട്രീയത്തിൽ പ്രവേശിച്ചിരിക്കുന്നത്. എന്നാൽ തമിഴ്നാട്ടിലെ ജനതയ്ക്ക് വേണ്ടി രജിനികാന്തിന് ഒന്നും ചെയ്യാനാകില്ല. അവിടെ സ്റ്റാലിനാണ് നേതാവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം റോസാപ്പു മെത്തയെല്ലെന്ന മുന്നറിയിപ്പും ശത്രുഘ്നൻ സിൻഹ നൽകി.
കമല്‍ഹാസനും രജനീകാന്തും തന്റെ അടുത്ത സുഹൃത്തുക്കളാണ്.എന്നാല്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പായി തന്റെ ഉപദേശം നേടിയിട്ടില്ല. രാഷ്ട്രീയത്തിലെ കെണികൾ മനസിലാക്കണം. തന്നെ മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്നാണ് പറഞ്ഞത്. എന്നാൽ നറുക്ക് വീണത് ഒരു സീരിയൽ നടിക്കാണ്. ഇതാണ് രാഷ്ട്രീയമെന്നും അദ്ദേഹം സൂപ്പർ താരങ്ങളെ ഓർമ്മിപ്പിച്ചു.

തെറ്റിലേക്ക് പോകുന്നതിന് മുമ്പ് തന്നെ രണ്ട് പേരും നല്ലപോലെ ആലോചനകൾ നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുമ്പോള്‍ രൂക്ഷമായി പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്നും ഇതെല്ലാം ആലോചിച്ച ശേഷമായിരിക്കും രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനുള്ള ഇവരുടെ തീരുമാനമെന്നും ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കി. രജിനികാന്ത് ആത്മീയ രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ആത്മീയതകൊണ്ട് രാഷ്ട്രീയം മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

ഗ്ലാമർ ലോകത്ത് നിന്നാണ് നടന്മാർ വരുന്നത്. അവർ ഗ്ലാമറിന് അടിമപ്പെട്ടവരാണ്. രാഷ്ട്രീയത്തിലാണ് നല്ല പവറുണ്ട്. പവറും ഗ്ലാമറാണ്. ഗ്ലാമറും പദ വികളും കെട്ടിപ്പെടപുക്കാമെന്ന പ്രതീക്ഷയിലാണ് നടന്മാർ രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications