മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്; താജ്മഹൽ കണ്ടെങ്കിലും സ്നേഹം എന്താണെന്ന് മനസിലാക്കട്ടെ!!
Recommended Video

ലക്നൗ: പ്രധാനമന്ത്രിയെ പരിഹസിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ ആഗ്ര സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് പരിഹാസം. താജ്മഹല്‍ സന്ദര്‍ശിച്ചിട്ടെങ്കിലും മോദി സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ച് എന്തെങ്കിലും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അഖിലേഷ് യാദവിന്റെ പരിഹാസം.
ആഗ്രയില്‍ 2980 കോടി വരുന്ന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മോദി എത്തുന്നത്. പ്രധാനമന്ത്രിയായതിന് ശേഷം രണ്ടാമത്തെ തവണയാണ് മോദി ആഗ്രയിലെത്തുന്നത്. ആഗ്രയിലെ നെല്ല്, ഉരുളക്കിഴങ്ങ്, കരിമ്പ്, കര്‍ഷകരുടെ ദുരിതവും മോദി ഓര്‍ക്കുമെന്ന് കരുതുന്നു. സംസ്ഥാനത്തെ കര്‍ഷകരുടെയും കച്ചവടക്കാരുടെയും ദുരിതം അധികാരികള്‍ കാണാതിരിക്കാന്‍ യു.പിയില്‍ നിന്ന് വളരെ അകലെയൊന്നുമല്ല ദില്ലിയെന്നും അഖിലേഷ് തന്റെ ട്വീറ്റിൽ കുറിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം ചേരാനുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. ഇതിന്റെ ആദ്യ സൂചനകൾ ഉത്തർ പ്രദേശിൽ നിന്നാണ് വന്നത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിയും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പിയും സഖ്യമായി മത്സരിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
उम्मीद है देश के प्रधान ताजमहल से प्रेम-मोहब्बत का पाठ पढ़कर जाएँगे और अपने आनंद-विहार के बाद यहाँ के आसपास के आलू ,गन्ने और धान के किसानों के दुख-दर्द भी उनको याद आएँगे. दिल्ली से यूपी इतना दूर पहले कभी न था कि उसके बदहाल किसानों और व्यापारियों की देश के सिरमौर को ख़बर न हो. pic.twitter.com/gRfZuKsRHB
— Akhilesh Yadav (@yadavakhilesh) January 9, 2019
ഉത്തർപ്രദേശിൽ ആകെയുള്ള 80 ലോക്സഭാ സീറ്റില്‍ 37 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ബാക്കിവരുന്ന 6 സീറ്റുകള്‍ മഹാസഖ്യത്തിന്റെ ഭാഗമാകുന്ന മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കാനാണ് തീരുമാനം. നിലവില്‍ എസ്പി - ബിഎസ്പി സഖ്യത്തോടൊപ്പം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസെന്നാണ് സൂചന. ഇതോടെ കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് സുചന. ഇതിനിടയിലാണ് മോദിയുടെ ആഗ്ര സന്ദർശനം.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications