കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്; താജ്മഹൽ കണ്ടെങ്കിലും സ്നേഹം എന്താണെന്ന് മനസിലാക്കട്ടെ!!

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ് | Oneindia Malayalam

ലക്നൗ: പ്രധാനമന്ത്രിയെ പരിഹസിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ ആഗ്ര സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് പരിഹാസം. താജ്മഹല്‍ സന്ദര്‍ശിച്ചിട്ടെങ്കിലും മോദി സ്‌നേഹത്തെയും വാത്സല്യത്തെയും കുറിച്ച് എന്തെങ്കിലും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അഖിലേഷ് യാദവിന്റെ പരിഹാസം.

<strong>കര്‍ഷക പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി.... കര്‍ഷകര്‍ക്കുള്ള വൈദ്യുത നിരക്ക് വര്‍ധിപ്പിക്കില്ല!</strong>കര്‍ഷക പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി.... കര്‍ഷകര്‍ക്കുള്ള വൈദ്യുത നിരക്ക് വര്‍ധിപ്പിക്കില്ല!

ആഗ്രയില്‍ 2980 കോടി വരുന്ന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മോദി എത്തുന്നത്. പ്രധാനമന്ത്രിയായതിന് ശേഷം രണ്ടാമത്തെ തവണയാണ് മോദി ആഗ്രയിലെത്തുന്നത്. ആഗ്രയിലെ നെല്ല്, ഉരുളക്കിഴങ്ങ്, കരിമ്പ്, കര്‍ഷകരുടെ ദുരിതവും മോദി ഓര്‍ക്കുമെന്ന് കരുതുന്നു. സംസ്ഥാനത്തെ കര്‍ഷകരുടെയും കച്ചവടക്കാരുടെയും ദുരിതം അധികാരികള്‍ കാണാതിരിക്കാന്‍ യു.പിയില്‍ നിന്ന് വളരെ അകലെയൊന്നുമല്ല ദില്ലിയെന്നും അഖിലേഷ് തന്റെ ട്വീറ്റിൽ കുറിക്കുന്നു.

akhilesh Yadav

ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം ചേരാനുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. ഇതിന്റെ ആദ്യ സൂചനകൾ ഉത്തർ പ്രദേശിൽ നിന്നാണ് വന്നത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിയും അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള എസ്പിയും സഖ്യമായി മത്സരിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

ഉത്തർപ്രദേശിൽ ആകെയുള്ള 80 ലോക്സഭാ സീറ്റില്‍ 37 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ബാക്കിവരുന്ന 6 സീറ്റുകള്‍ മഹാസഖ്യത്തിന്‍റെ ഭാഗമാകുന്ന മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കാനാണ് തീരുമാനം. നിലവില്‍ എസ്പി - ബിഎസ്പി സഖ്യത്തോടൊപ്പം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസെന്നാണ് സൂചന. ഇതോടെ കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് സുചന. ഇതിനിടയിലാണ് മോദിയുടെ ആഗ്ര സന്ദർശനം.

English summary
Hope PM learns about love after visit to the Taj city: Akhilesh Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X