മുസാഫര്‍നഗറില്‍ നിന്നുള്ള കാഴ്ചകള്‍
ലഖ്നൗ: ഒട്ടനവധി പേരെ കാണാതായി, നൂറ് കണക്കിന് പേര് പരിക്കേറ്റ് ആശുപത്രിയില്‍, മരണങ്ങള് കൊണ്ട് അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍ വേറെയും. കലാപം കയ്യടക്കിയ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നിന്നുള്ള കാഴ്ചകള്‍ ഇത്രയൊക്കെയാണ്.
എന്തൊക്കെയായലും നഗരം ഇപ്പോള്‍ ഏറെക്കുറെ ശാന്തമാണ്.കര്‍ഫ്യൂ സമയം അഞ്ച് മണിക്കൂറായി ചുരുക്കിയിരിക്കുന്നു. പക്ഷേ കാണാതായവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്. എവിടെപ്പോയി തങ്ങളുടെ ഉറ്റവരെന്ന വ്യഥയിലാണിവര്.
കലാപത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.പോലീസ് കണ്ട്രോള് റൂം നമ്പറായ 100 ലേക്കോ ഹെല്പ് ലൈന്‍ നമ്പറായ 9454402574 ലേക്കോ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാമെന്ന് സ്പെഷ്യല്‍ ടാസ്ക് ഫോര്‍ഴ്സ് ഐജി ആശിഷ് ഗുപ്ത അറിയിച്ചിട്ടുണ്ട്.

കണ്ണിമവെട്ടാത്ത കാവല്‍
മുസാഫര്‍നഗറിലെ കുദ്ബ ഗ്രാമത്തില്‍ കാവല്‍ നില്ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്

തോക്കിന് മുനയിലെ കാവല്‍
കുദ്ബ ഗ്രാമത്തില്‍ തോക്കേന്തി റോന്തുചുറ്റുന്ന സൈനികന്

കാണാതെ പോയ മകന്
സച്ചിന്, രോഗ ബാധിതനായ ഒരു ചെറുപ്പക്കാരനാണ്. കലാപത്തിനിടെ അയാളെ കാണാതായി. സച്ചിന്റെ ഫോട്ടോയുമായി വിതുമ്പുന്ന മാതാപിതാക്കള്‍.

ഉറക്കമില്ലാത്ത നാളുകള്‍
രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 6 മണിവരെ പ്രദേശവാസികളും ഇപ്പോള്‍ ഉറങ്ങാതെ കാവലിരിക്കുകയാണ്. മുസാഫര്‍നഗറിലെ സര്‍ക്കുലാര്‍ റോഡില്‍ രാത്രികാവലില്‍ ഇരിക്കുന്ന നാട്ടുകാര്‍

ഗണ്പോയന്റിലെ സുരക്ഷ
കാവാല്‍ ഗ്രാമത്തില്‍ കാവല്‍ നില്ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

കണ്ണെടുത്ത ദുരന്തം
കലാപം ഏറ്റവും രൂക്ഷമായിരുന്ന കാക്ദ ഗ്രാമത്തിലെ പരിക്കറ്റവര്‍

ആശുപത്രിക്കിടക്കയില്‍
കലാപത്തില്‍ പരിക്കേറ്റവര്‍ മുസാഫര്‍നഗറിലെ ആശുപത്രിയില്‍

സുരക്ഷയില്‍ ഇളവില്ല
കര്‍ഫ്യൂ സമയം അഞ്ച് മണിക്കൂറായി കുറച്ചെങ്കിലും സുരക്ഷാ സന്നാഹങ്ങളില്‍ ഇതുവരെ ഒരു അയവും വരുത്തിയിട്ടില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications