കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍നഗറില്‍ നിന്നുള്ള കാഴ്ചകള്‍

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: ഒട്ടനവധി പേരെ കാണാതായി, നൂറ് കണക്കിന് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍, മരണങ്ങള്‍ കൊണ്ട് അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍ വേറെയും. കലാപം കയ്യടക്കിയ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നിന്നുള്ള കാഴ്ചകള്‍ ഇത്രയൊക്കെയാണ്.

എന്തൊക്കെയായലും നഗരം ഇപ്പോള്‍ ഏറെക്കുറെ ശാന്തമാണ്.കര്‍ഫ്യൂ സമയം അഞ്ച് മണിക്കൂറായി ചുരുക്കിയിരിക്കുന്നു. പക്ഷേ കാണാതായവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്. എവിടെപ്പോയി തങ്ങളുടെ ഉറ്റവരെന്ന വ്യഥയിലാണിവര്‍.

കലാപത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100 ലേക്കോ ഹെല്‍പ് ലൈന്‍ നമ്പറായ 9454402574 ലേക്കോ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാമെന്ന് സ്പെഷ്യല്‍ ടാസ്‌ക് ഫോര്‍ഴ്‌സ് ഐജി ആശിഷ് ഗുപ്ത അറിയിച്ചിട്ടുണ്ട്.

കണ്ണിമവെട്ടാത്ത കാവല്‍

കണ്ണിമവെട്ടാത്ത കാവല്‍

മുസാഫര്‍നഗറിലെ കുദ്ബ ഗ്രാമത്തില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍

തോക്കിന്‍ മുനയിലെ കാവല്‍

തോക്കിന്‍ മുനയിലെ കാവല്‍

കുദ്ബ ഗ്രാമത്തില്‍ തോക്കേന്തി റോന്തുചുറ്റുന്ന സൈനികന്‍

കാണാതെ പോയ മകന്‍

കാണാതെ പോയ മകന്‍

സച്ചിന്‍, രോഗ ബാധിതനായ ഒരു ചെറുപ്പക്കാരനാണ്. കലാപത്തിനിടെ അയാളെ കാണാതായി. സച്ചിന്റെ ഫോട്ടോയുമായി വിതുമ്പുന്ന മാതാപിതാക്കള്‍.

 ഉറക്കമില്ലാത്ത നാളുകള്‍

ഉറക്കമില്ലാത്ത നാളുകള്‍

രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 6 മണിവരെ പ്രദേശവാസികളും ഇപ്പോള്‍ ഉറങ്ങാതെ കാവലിരിക്കുകയാണ്. മുസാഫര്‍നഗറിലെ സര്‍ക്കുലാര്‍ റോഡില്‍ രാത്രികാവലില്‍ ഇരിക്കുന്ന നാട്ടുകാര്‍

ഗണ്‍പോയന്റിലെ സുരക്ഷ

ഗണ്‍പോയന്റിലെ സുരക്ഷ

കാവാല്‍ ഗ്രാമത്തില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

കണ്ണെടുത്ത ദുരന്തം

കണ്ണെടുത്ത ദുരന്തം

കലാപം ഏറ്റവും രൂക്ഷമായിരുന്ന കാക്ദ ഗ്രാമത്തിലെ പരിക്കറ്റവര്‍

ആശുപത്രിക്കിടക്കയില്‍

ആശുപത്രിക്കിടക്കയില്‍

കലാപത്തില്‍ പരിക്കേറ്റവര്‍ മുസാഫര്‍നഗറിലെ ആശുപത്രിയില്‍

സുരക്ഷയില്‍ ഇളവില്ല

സുരക്ഷയില്‍ ഇളവില്ല

കര്‍ഫ്യൂ സമയം അഞ്ച് മണിക്കൂറായി കുറച്ചെങ്കിലും സുരക്ഷാ സന്നാഹങ്ങളില്‍ ഇതുവരെ ഒരു അയവും വരുത്തിയിട്ടില്ല.

English summary
While many have gone missing, many others were admitted to different hospitals in riot-hit Muzaffarnagar in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X