Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുന്പാന്പ് ആടിനെ വിഴുങ്ങുന്ന വീഡിയോ വൈറല്‍, മനുഷ്യനെ വിഴുങ്ങുമെന്ന് പേടി, കാണൂ

കൊല്‍ക്കത്ത: ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നൊരു ചൊല്ലുണ്ട്. മനുഷ്യര്‍ക്കായാലും മൃഗങ്ങള്‍ക്കായാലും വിശന്നാല്‍ പിന്നെ അധികനേരം സഹിച്ചിരിയ്ക്കാന്‍ കഴിയില്ല. വിശക്കുമ്പോള്‍ അടുത്തെത്തുന്ന ഇരയുടെ വലിപ്പ ചെറുപ്പമൊന്നും നോക്കാനാവില്ലെന്ന് തെളിയിച്ചിരിയ്ക്കുകയാണ് ഒരു പെരുമ്പാമ്പ്. വിശന്ന് വലഞ്ഞപ്പോള്‍ ഒരു വലിയ ആടിനെയാണ് പെരുമ്പാമ്പ് അകത്താക്കിയത്.

പശ്ചിമ ബംഗാളിലാണ് സംഭവം. പെരുമ്പാമ്പ് ആടിനെ വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുകയാണ്. പശ്ചിമ ബംഗാളിലെ ഗാര്‍ഖുത ഗ്രാമത്തിലാണ് സംഭവം. പാമ്പ് ആടിനെ വിഴുങ്ങുന്ന അപൂര്‍വ്വദൃശ്യം പകര്‍ത്തിയത് റോണി ചൗധരി എന്ന ഫോട്ടോ ഗ്രാഫറാണ്. ഡെയ്‌ലി മെയില്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ദൃശ്യത്തിന് വലിയ പ്രചാരം നല്‍കുകയും ചെയ്തു.

Pythone

ഒരു മണിയ്ക്കൂറിലധികം സമയമെടുത്താണ് പത്തടി നീളമുള്ള പാമ്പ് ആടിനെ വിഴുങ്ങിയത്. ആടിനെ വിഴുങ്ങുന്ന സംഭവമറിഞ്ഞ് ആളുകള്‍ ഓടിക്കൂടിയെങ്കിലും ഇരയെ ഉപേക്ഷിച്ച് പോകാന്‍ പാമ്പ് തയ്യാറായില്ല . ആട്ടിന്‍ കുട്ടികളെ പെരുമ്പാന് വിഴുങ്ങാറുണ്ട്. എന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ആടുകളെ വിഴുങ്ങുന്നത് അപൂര്‍വ്വമാണ് . ഇത്തരം പാമ്പുകള്‍ക്ക് മനുഷ്യനേയും കുട്ടികളേയും വിഴുങ്ങാന്‍ സാധിയ്ക്കുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+