കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരം, അസ്വസ്ഥത ഉണ്ടാക്കുന്നത്, രാജസ്ഥാനിലെ ദളിത് മര്‍ദനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ മോഷണക്കുറ്റം ആരോപിച്ച് ദളിത് സഹോദരന്‍മാരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. വളരെ ഭീകരവും, കാഴ്ച്ചയില്‍ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ് സംഭവമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അശോക് ഗെലോട്ട് സര്‍ക്കാര്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ ഒരു വിഷയത്തില്‍ രാഹുല്‍ ഇടപെട്ടതും ശ്രദ്ധേയമാണ്.

1

കോണ്‍ഗ്രസിന്റെ എസ്‌സി വിഭാഗവും സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഇവരും സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മര്‍ദനമേറ്റ യുവാക്കളില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് നഗൗര്‍ ജില്ലാ പോലീസ് മേധാവി വികാസ് പഥക് പറഞ്ഞു. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതികളെ തിരിച്ചറിയുകയും, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തെന്ന് വികാസ് പറഞ്ഞു.

കര്‍നു ഗ്രാമത്തിലാണ് യുവാക്കള്‍ക്ക് ക്രൂരമായ മര്‍ദനമേറ്റത്. 50000 രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് ദളിത് യുവാക്കളെ നാട്ടുകാര്‍ പിടികൂടിയത്. രണ്ട് പേരുടെയും നഗ്നരാക്കിയ ശേഷമായിരുന്നു മര്‍ദനം. ഒരു സ്‌ക്രൂ ഡ്രൈവര്‍ വെച്ച് ഇവരെ കുത്തുന്ന രംഗമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ ഇവര്‍ പെട്രോള്‍ ഒഴിക്കുകയും ചെയ്തു. ഈ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

18, 26 വയസ്സ് പ്രായമുള്ളവരായിരുന്നു ഇവര്‍. ഭീവ് സിംഗ്, ഐഡന്‍ ലക്ഷ്മണ്‍ സിംഗ, ജാസു സിംഗ്, സവായ് സിംഗ്, ഹര്‍മ സിംഗ്, ഗണ്‍പത് രാം എന്നിവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ ശക്തമായ പ്രക്ഷോഭം ഈ വിഷയത്തില്‍ ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ ദളിത് നേതാക്കള്‍ക്കെതിരെയായിരുന്നു ആരോപണം. ഇതോടെയാണ് രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ ഇടപെട്ട് നടപടി വേണമെന്ന് ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് വെന്റിലേറ്ററിലാണ്.... എത്രയും പെട്ടെന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂര്‍!!കോണ്‍ഗ്രസ് വെന്റിലേറ്ററിലാണ്.... എത്രയും പെട്ടെന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂര്‍!!

English summary
horrific rahul gandhi on torture of 2 dalits beaten in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X