Get Updates
Get notified of breaking news, exclusive insights, and must-see stories!

തിന്നുന്നത് ശവത്തിന്റെ പാതിവെന്ത തല, ശവം തിന്നുന്ന ആചാരം, തെന്മലയിലെ ക്ഷേത്രത്തിൽ നടക്കുന്നത്

തെന്മല: തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ശക്തിമാടസ്വാമി ക്ഷേത്രത്തിലെ ഞെട്ടിക്കുന്ന ദുരാചാരമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആചാരത്തിന്റെ പേരില്‍ ശവത്തിന്റെ തല തിന്നുന്ന അറപ്പുളവാക്കുന്ന വീഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നു.

4 പൂജാരിമാര്‍ അടക്കമുളളവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ വീഡിയോ പുറത്ത് വന്നതോടെയാണ് തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ഇത്തരം ദുരാചാരങ്ങള്‍ വ്യാപക ചര്‍ച്ചയാകുന്നത്. കേട്ടാല്‍ അറപ്പും വെറുപ്പുമുണ്ടാക്കുന്നതാണ് ശവം തിന്നുന്ന ഈ ആചാരം

1

തെങ്കാശി ജില്ലയിലെ പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തിലുളള ഒരു കുടുംബക്ഷേത്രമാണ് ശക്തിമാടസ്വാമി ക്ഷേത്രം. എല്ലാ വര്‍ഷവും ഇവിടെ ഉത്സവം നടക്കുമ്പോള്‍ ശവത്തിന്റെ തല തിന്നുന്ന ആചാരവും നടക്കാറുണ്ട്. ഉത്സവത്തില്‍ പങ്കെടുത്ത ചിലര്‍ ഇതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഈ പ്രാകൃതമായ ആചാരത്തിന്റെ വിവരം പുറം ലോകം അറിയുന്നത്.

2

പഞ്ഞം മാറാനും നല്ല വിളവ് ലഭിക്കാനുമായാണ് ഈ ഉത്സവം നടത്തുന്നത്. ആടിമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് ക്ഷേത്രത്തിലെ ഉത്സവം. അന്ന് ക്ഷേത്രത്തില്‍ സ്വാമിയാടല്‍ എന്ന ചടങ്ങ് നടക്കും. അതിന് ശേഷം പൂജാരിമാര്‍ രാത്രി 12 മണിയോടെ വേട്ടയ്ക്ക് പോകും. തിരിച്ച് വരുന്നത് സമീപത്തുളള ശ്മശാനത്തില്‍ നിന്നുളള ശവത്തിന്റെ തലയുമായാണ്. ഈ തലയാണ് പൂജാരിമാര്‍ ചടങ്ങിനിടെ തിന്നുക.

3

വലിയ ആള്‍ക്കൂട്ടത്തിന് നടുവില്‍ ചുവന്ന പട്ടുടുത്ത് മാലയിട്ട പൂജാരിമാര്‍ മനുഷ്യത്തല കടിച്ച് പറിച്ച് തിന്നുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒരു കമ്പില്‍ കോര്‍ത്തിരിക്കുകയാണ് ശവത്തിന്റെ പാതിവെന്ത തല. ശവത്തിന്റെ കയ്യോ കാലോ തലയോ ഇത്തരത്തില്‍ ഈ ആചാരത്തിന് വേണ്ടി ഉപയോഗിക്കാറുണ്ട്. ഉത്സവത്തിന് തൊട്ട് മുന്‍പുളള ദിവസങ്ങളില്‍ മരിക്കുന്നവരുടെ ശരീരങ്ങള്‍ പാതി മാത്രമാണ് ദഹിപ്പിക്കുക.

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India
    4

    ഈ പാതിവെന്ത ശവശരീരങ്ങളിലാണ് പൂജാരിമാരുടെ വേട്ട. പൂജാരിമാരായ നാല് പേരടക്കം പത്ത് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്ഷേത്ര ഭാരവാഹികളെ അടക്കം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം വര്‍ഷങ്ങളായുളള തങ്ങളുടെ ആചാരത്തില്‍ പോലീസ് ഇടപെട്ടതില്‍ പ്രദേശവാസികള്‍ അമര്‍ഷത്തിലാണ്. ഈ ക്ഷേത്രത്തിന് സമീപത്ത് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+