5രൂപയ്ക്ക് വേണ്ടി സഹപാഠിയെ കൊന്നു

റിഷികേശ് ബാപു സരോദെ (14) എന്ന വിദ്യാര്‍ഥിയാണ് സഹപാഠിയുടെ മര്‍ദ്ദനമേറ്റത്. റിഷികേശ് തന്റെ സുഹൃത്തിന്റെ കൈയ്യില്‍ നിന്നും അഞ്ച് രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ സംഭവ ദിവസം സഹപാഠി ഈ പണം തിരികെ ചോദിച്ചു. ചില പേപ്പറുകളുടെ പകര്‍പ്പ് എടുക്കുന്നതിന് വേണ്ടിയാണ് സഹപാഠി പണം തിരികെ ചോദിച്ചത്.
എന്നാല്‍ തന്റെ കൈയ്യില്‍ ഇപ്പോള്‍ പണമില്ലെന്നും അടുത്ത ആഴ്ച മാത്രമേ മടക്കി തരാനാകൂ എന്നും റിഷികേശ് പറഞ്ഞു. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കായത്. സുഹൃത്ത് റിഷികേശിനെ മര്‍ദ്ദിയ്ക്കുകയും നഗ്നനാക്കുകയും ചെയ്തു. ബെഞ്ചിന്റെ ഒരു മൂലയ്ക്ക് റിഷികേശിന്റെ തലയിടിയ്ക്കുകയും രക്തം വാര്‍ന്ന് കുട്ടി മരിയ്ക്കുകയും ചെയ്തു.തലച്ചോറില്‍ ഉണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് കുട്ടി മരിച്ചത്. റിഷികേശിനെ കൊന്ന സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. റിഷികേശിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.












Click it and Unblock the Notifications