Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പീഡിപ്പിച്ച് കൊലപ്പെടുത്തിയത് രണ്ട് കുട്ടികളെ!

ലഖ്നൊ: രാജ്യത്ത് പെൺകുട്ടൾക്കെതിരെയുള്ള ക്രൂരത തുടരുന്നു. ചത്തീസ്ഗഡിൽ വിവാഹസൽക്കാരത്തിനെത്തിയ 25കാരനാണ് 11കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കരിർദാം ജില്ലയിലാണ് സംഭവം. സംഭവത്തിൽ കുറ്റവാളിയായ ഉത്തം സാഹു അറസ്റ്റിലായിട്ടുണ്ട്. പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റായ്പൂരിൽ നിന്ന് 120 കിലോമീറ്റർ അകലെ ബുധനാഴ്ചയാണ് സംഭവം.

ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയ യുവാവ് പീഡിപ്പിച്ച ശേഷം തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. വധുവിന്റെ ബന്ധുവാണ് കൊലചെയ്യപ്പെട്ടിട്ടുള്ള പെൺകുട്ടി. പെൺകുട്ടിയെ കാണാതായതോടെ നടത്തിയിട്ടുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. രെഹൌട്ട ഗ്രാമവാസിയായ സാഹു കുറ്റകൃത്യത്തിന് ശേഷം വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. അവസാനം പെൺകുട്ടിയെ കണ്ടത് സാഹുവിനൊപ്പമാണെന്ന ദൃക്സാക്ഷി മൊഴികളാണ് കേസിൽ നിർണായകമായത്. സമീപത്തെ കനാലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

rape

ഉത്തർപ്രദേശിലെ ഏട്ടയിലാണ് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുള്ളത്. ഒമ്പത് വയസ്സുകാരിയെയാണ് വിവാഹ ആഘോഷങ്ങൾക്കിടെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അർദ്ധ നഗ്നമായ രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പിന്റു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹത്തിനെത്തിയ പാചകക്കാരനാണ് കേസിൽ അറസ്റ്റിലായത്. കത്വ- ഉന്നാവോ പീഡനക്കേസുകളുടെ പ്രതിഷേധം അടങ്ങുന്നതിന് മുമ്പാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പീഡനക്കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+