കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിരക്കച്ചവടത്തിൽ വസുന്ധരെ രാജെയ്ക്കും പങ്ക്? ഏജന്റുമായി അടുത്ത ബന്ധം,ആരോപണമുയർത്തി കോൺഗ്രസ് എംഎൽഎ

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും വിമത എംഎൽഎമാരും ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് രാജസ്ഥാൻ രാഷ്ട്രീയത്തിലെ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ വസുന്ധര രാജെ സിന്ധ്യയുടെ നിലപാട് ആദ്യം മുതൽ തന്നെ ചർച്ചയായിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് എംഎൽഎമാരോട് അശോക് ഗെലോട്ടിനെ പിന്തുണയ്ക്കാൻ മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. ഇതിനിടെയാണ് കുതിരക്കച്ചവടത്തിൽ വസുന്ധര രാജെയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉയരുന്നത്.

Recommended Video

cmsvideo
Congress MLA alleges Vasundhara Raje link to arrested horse trading ‘agent’ | Oneindia Malayalam
 വസുന്ധരെ രാജെയ്ക്കും പങ്ക്

വസുന്ധരെ രാജെയ്ക്കും പങ്ക്

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള കുതിരക്കച്ചവടത്തിൽ മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യയ്ക്കും പങ്കുണ്ടെന്നാണ് കോൺഗ്രസ് എംഎൽഎയുടെ ആരോപണം. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എസ്ഒജി അന്വേഷണം ഊർജിതമാക്കുകയും പങ്കുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് എംഎൽഎ രംഗത്തെത്തിയിട്ടുള്ളത്.

സഞ്ജയ് ജെയിൻ സമീപിച്ചു

സഞ്ജയ് ജെയിൻ സമീപിച്ചു

സർക്കാർ അട്ടമറിയ്ക്ക് വേണ്ട് എട്ട് മാസത്തിനിടെ തന്നെ സമീപിച്ചയാളാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് എംഎൽഎയായ രാജേന്ദ്ര ഗുഡ വ്യക്തമാക്കിയത്. തന്നോട് വസുന്ധര രാജെയും മറ്റ് നേതാക്കളെയും കാണാൻ അറസ്റ്റിലായ സഞ്ജയ് ജെയ്ൻ പറഞ്ഞുവെന്നാണ് ഗുഡ ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തപ്പോലെ വേറെയും ഏജന്റുമാരുണ്ട് എന്നാൽ കുതിരക്കച്ചവടത്തിൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞില്ല. സഞ്ജയ് ജെയിൻ കുറേ കാലമായി ഈ രംഗത്ത് സജീവമായിരിന്നുവെന്നും ഗുഡയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നതോടെ കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് സഞ്ജയ് ജയിനിനെ അറസ്റ്റ് ചെയ്തത്.

 വെളിപ്പെടുത്തൽ പുറത്ത്

വെളിപ്പെടുത്തൽ പുറത്ത്


എൻഡിഎ സഖ്യ കക്ഷി നേതാവിൽ നിന്ന് വസുന്ധര രാജെയ്ക്കെതിരെ ആരോപണമുയർന്നതോടെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. സച്ചിൻ പൈലറ്റും പൈലറ്റ് ക്യാമ്പിലുള്ള വിമത എംഎൽഎമാരും സർക്കാരിനെതിരായതോടെ അശോക് ഗെലോട്ട് സർക്കാരിനെ രക്ഷിക്കാൻ രാജെ സഹായിച്ചുവെന്നാണ് എൻഡിഎ സഖ്യകക്ഷി നേതാവ് ഹനുമാൻ ബെനിവാലിന്റെ ആരോപണം. വസുന്ധര രാജയെ കുറ്റപ്പെടുത്തി രംഗത്തെത്തിയതോടെയാണ് ഹനുമാൻ ബെനിവാൽ വാർത്തകളിൽ നിറഞ്ഞത്. സച്ചിൻ പൈലറ്റിന്റെ പിന്തുണച്ച് കൊണ്ടാണ് രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ എംഎൽഎ രംഗത്തെത്തിയത്.

 ഗെലോട്ടിന്റെ പിന്തുണയ്ക്കാൻ ആവശ്യം

ഗെലോട്ടിന്റെ പിന്തുണയ്ക്കാൻ ആവശ്യം


മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധരെ രാജെ താനുമായി അടുപ്പമുള്ള കോൺഗ്രസ് എംഎൽഎമാരെ വിളിച്ച് അവരോട് അശോക് ഗെലോട്ടിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. സികാർ, നാഗൌർ, എന്നിവിടങ്ങളിലെ എല്ലാ ജാട്ട് എംഎൽഎമാരെയും വിളിച്ച് അശോക് ഗെലോട്ടിനെ പിന്തുണയ്ക്കാനും അതേ സമയം സച്ചിൻ പൈലറ്റിൽ നിന്ന് അകന്നു നിൽക്കാനുമാണ് ആവശ്യപ്പെട്ടത്. ഇതിന് തന്റെ പക്കൽ തെളിവുണ്ടെന്നും കോൺഗ്രസ് എംഎൽഎ പറയുന്നു.

 എന്തുകൊണ്ട് മൌനം ?

എന്തുകൊണ്ട് മൌനം ?


രാജസ്ഥാനിൽ സച്ചിൻ പൈലറ്റും പൈലറ്റിലെ ക്യാമ്പിലെ വിമത എംഎൽഎമാരും മാനേസറിലെ റിസോർട്ടിലേക്ക് മാറുന്നതോടെയാണ് കോൺഗ്രസിലെ പ്രതിസന്ധികൾ വീണ്ടും മറനീക്കി പുറത്തുവരുന്നത്. എന്നാൽ കോൺഗ്രസിലെ പ്രതിസന്ധിയെക്കുറിച്ച് രാജെ മൌനം പാലിക്കുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. സംസ്ഥാനം കൊറോണ വൈറസ് ഭീഷണിയും വെട്ടുക്കിളി ഭീഷണിയും നേരിടുന്ന സാഹചര്യത്തിൽ ബിജെപിയേയും ബിജെപി നേതാക്കളെയും പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നാണ് വസുന്ധരെ രാജെ പറയുന്നത്.

 കണ്ണ് മുഖ്യമന്ത്രി പദത്തിൽ

കണ്ണ് മുഖ്യമന്ത്രി പദത്തിൽ

രാജസ്ഥാനിൽ പ്രതിസന്ധിക്ക് വഴിയൊരുക്കിയ സച്ചിൻ പൈലറ്റ് മുന്നോട്ടുവെക്കുന്ന ആവശ്യം തനിക്ക് മുഖ്യമന്ത്രി പദവി ലഭിക്കണമെന്നാണ്. സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് വരികയാണെങ്കിൽ ഇത് വെല്ലുവിളിയാവുക വസുന്ധര രാജെ സിന്ധ്യയ്ക്ക് ആയിരിക്കും. സംസ്ഥാനത്ത് 45 ശക്തരായ എംഎൽഎമാരുണ്ടെങ്കിലും ബിജെപിക്ക് വെല്ലവിളിയാകുക സിന്ധ്യ മാത്രമായിരിക്കും. രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാവുന്ന മുതിർന്ന നേതാക്കളിൽ ഒരാൾ സിന്ധ്യെയാണ്.

 ഭൂരിപക്ഷം കോൺഗ്രസിന്?

ഭൂരിപക്ഷം കോൺഗ്രസിന്?

തനിക്ക് രാജസ്ഥാനിൽ 30 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് സച്ചിൻ പൈലറ്റ് അവകാശപ്പെടുന്നത്. ബിജെപിക്കും ബദൽ സർക്കാർ രൂപീകരിക്കുന്നതിന് 30 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന് 18 എംഎൽഎമാരെ അയോഗ്യരാക്കാനാണ് കോൺഗ്രസിന്റെ നീക്കം. എന്നാൽ ഇതിനെതിരെ സച്ചിൻ പൈലറ്റ് നീങ്ങിയതോടെ ജൂലെ 22 വരെ സച്ചിൻ പൈലറ്റിനും എംഎൽഎമാർക്കുമെതിരെ നടപടി സ്വീകരിക്കരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് 109 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വാദം. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 101 എംഎൽഎമാരുടെ കേവല ഭൂരിപക്ഷം വേണം.

 സർക്കാർ ശക്തമെന്ന്

സർക്കാർ ശക്തമെന്ന്


"ഞങ്ങൾ നൂറിലധികം എംഎൽഎമാരുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് തന്നെയാണ് ഭൂരിപക്ഷമെന്നാണ് ഗുഡയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഞങ്ങൾക്കാണ് ഭൂരിപക്ഷമുള്ളത് അല്ലാത്ത പക്ഷം അവർ ബിജെപി വിശ്വാസ വോട് തേടുമായിരുന്നു. അവർക്കറിയാം ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന്. അതുകൊണ്ടാണ് അവർ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെടാത്തത്'' ഗുഡ പറയുന്നു.

 ആവശ്യമെങ്കിൽ മാത്രം

ആവശ്യമെങ്കിൽ മാത്രം

അശോക് ഗെലോട്ട് സർക്കാരിന് വേണ്ടത്ര അംഗങ്ങളുടെ പിൻബലമുണ്ടെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തേണ് കരുതുന്നില്ലെന്നാണ് കഴിഞ്ഞ ആഴ്ച രാജസ്ഥാൻ ബിജെപി തലവൻ ഗുലാബ് ചന്ദ് കട്ടാരിയ പ്രതികരിച്ചത്. ഇപ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. അത്തരമൊരു സാഹചര്യം വന്നാൽ ഒരുമിച്ച് ഇരുന്ന് പാർട്ടി ഒരു തീരൂമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Horse Trading in Rajastan: Congress MLA Alleges Vasundhara Raje Link with agent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X