കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹത്തെ ചികിത്സിച്ച് സ്വകാര്യ ആശുപത്രി മൂന്നുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Google Oneindia Malayalam News

ചെന്നൈ: രോഗിയിടെ മരണം സംഭവിച്ച് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചികിത്സ തുടരുന്നുവെന്ന് കാട്ടി ആശുപത്രി അധികൃതര്‍ ബന്ധുക്കളില്‍ നിന്ന് പണം തട്ടിയതായി പരാതി. നാഗപ്പട്ടണം സ്വദേശി എന്‍ ശേഖറിന്റെ ബന്ധുക്കളാണ് തഞ്ചാവൂരിലെ ഒരു സ്വകാര്യ ആശുപത്രിക്ക് നേരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

<strong>'ഞങ്ങളുടെ മതത്തെ മാത്രമേ കടന്നാക്രമിക്കുന്നുള്ളൂ'; എരിതീയില്‍ എണ്ണ ഒഴിക്കുന്നവര്‍ക്കെതിരെ ബല്‍റാം</strong>'ഞങ്ങളുടെ മതത്തെ മാത്രമേ കടന്നാക്രമിക്കുന്നുള്ളൂ'; എരിതീയില്‍ എണ്ണ ഒഴിക്കുന്നവര്‍ക്കെതിരെ ബല്‍റാം

വയറുവേദനയെ തുടര്‍ന്നാണ് എന്‍ ശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ശേഖര്‍ മരണപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ വിവരം ബന്ധുക്കളെ അറിയിച്ചില്ല. പണം തട്ടുക എന്ന ഉദ്ദേശത്തോടെ ശേഖറിന്റെ ചികിത്സ തുടരുകയാണ് എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത്.

<strong>അഞ്ചാംനാള്‍ ബാലഭാസ്‌കറിന് ബോധം തിരിച്ചുകിട്ടി; രക്തസമ്മര്‍ദ്ദം കുറഞ്ഞു, പ്രതീക്ഷയോടെ ഉറ്റവര്‍</strong>അഞ്ചാംനാള്‍ ബാലഭാസ്‌കറിന് ബോധം തിരിച്ചുകിട്ടി; രക്തസമ്മര്‍ദ്ദം കുറഞ്ഞു, പ്രതീക്ഷയോടെ ഉറ്റവര്‍

death

മൂന്ന് ദിവസത്തോളം ഇങ്ങനെ ചികിത്സതുടര്‍ന്നതിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപ ആശുപത്രി അധികൃതര്‍ തട്ടിയെടുത്തതായി ശേഖറിന്റെ മകന്‍ പരാതിപ്പെടുന്നു. ഇതിന് പുറമേ ചികിത്സയുടെ ആദ്യ ദിനങ്ങളില്‍ അഞ്ച് ലക്ഷം രൂപയും ആശുപത്രി ഈടാക്കിയിരുന്നു.

{document1}

English summary
hospital continuing treatment after death of a patient in chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X