അവിഹിത ബന്ധത്തിലുണ്ടായ നവജാത ശിശുവിനെ നഴ്‌സ് വില്‍പന നടത്തി, വിവരം പുറത്ത് വിട്ടത് ബസ് കണ്ടക്ടര്‍
ഹൈദരാബാദ്: ഒരു ദിവസം പ്രായമായ നവജാത ശിശുവിനെ ആശുപത്രിയിലെ നഴ്‌സ് വില്‍ക്കാന്‍ സഹായിച്ചു. അവിവാഹിതയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുഞ്ഞിനെ സ്വീകരിക്കാന്‍ വീട്ടുക്കാര്‍ തയ്യാറാക്കാത്ത സാഹചര്യത്തിലാണ് ആശുപത്രിയിലെ നഴ്‌സ് വില്‍പനയ്ക്ക് സഹായിച്ചത്.
ഹൈദരാബാദിലെ ആദിത്യ ആശുപത്രിയിലെ നഴ്‌സ് രേണുകയാണ് കുഞ്ഞിനെ വില്‍പന നടത്തിയത്. ആശുപത്രിയിലെ സഹപ്രവർത്തകയുമായി ബസ്സിലെ യാത്രക്കിടെ കുഞ്ഞിനെ വില്‍പന നടത്തിയത് സംസാരിക്കുന്നത് കേട്ട ബസ് കണ്ടക്ടറാണ് പോലീസില്‍ വിവരം അറിയിച്ചത്.

കുട്ടികളില്ലാത്ത രേണുകയുടെ സഹോദരന് 40,000 രൂപയ്ക്കാണ് കുട്ടിയെ വിറ്റത് എന്ന് പറയുന്നു. കേസുമായി ബന്ധപ്പെട്ടത് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. ഈ അടുത്തായി ഹോസ്പിറ്റല്‍ അധികൃതരുടെ സഹായത്തില്‍ നവജാത ശിശുകളെ കരിഞ്ചന്തയില്‍ വില്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.












Click it and Unblock the Notifications