പാവപ്പെട്ട സ്ത്രീയില്‍ നിന്നും കൈക്കൂലി വാങ്ങവെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കുടുങ്ങി
ഗോപാല്‍ഗഞ്ച്: പാവപ്പെട്ട സ്ത്രീയില്‍ നിന്നും കൈക്കൂലി വാങ്ങവെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്യാമറയില്‍ കുടുങ്ങി. ബിഹാറിലെ ഗോപാല്‍ ഗഞ്ചിലാണ് സംഭവം. സര്‍ദാര്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ത്രീയില്‍ നിന്നും 100 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ജനനി സുരക്ഷാ യോജന പ്രകാരമുള്ള പണം വാങ്ങാനെത്തിയതായിരുന്നു സ്ത്രീ.
പാവപ്പെട്ട അമ്മമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 1400 രൂപയുടെ ധനസഹായം വിതരണം ചെയ്യുന്നത് ഈ ഉദ്യോഗസ്ഥനാണ്. കുട്ടിയുമായി ഉദ്യോഗസ്ഥനു മുന്നിലെത്തിയപ്പോള്‍ സ്ത്രീയുടെ ഭര്‍ത്താവിനോട് 100 രൂപ കൈക്കൂലിവേണമെന്നായിരുന്നു ആവശ്യം. കുച്ചായ്‌ക്കോട്ട് സ്വദേശിനിയായ ഖുശ്ബു എന്ന സ്ത്രീയ്ക്ക് ചെക്ക് നല്‍കുന്നതിനാണ് പണം ആവശ്യപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ പറത്തുവന്നതോടെ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നുറപ്പാണ്.

ദരിദ്ര സ്ത്രീകള്‍ സഹായിക്കാനായി സര്‍ക്കാര്‍ പ്രഖ്യാച്ചതാണ് ജനനി സുരക്ഷാ യോജന. ദരിദ്ര വിഭാഗത്തില്‍പെടുന്നവരില്‍ നിന്നുപോലും കൈക്കൂലിയായി പണം ഈടാക്കുന്ന ഉദ്യോഗസ്ഥനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നത്. ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപിന്റെ കീഴില്‍ വരുന്ന വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഇയാള്‍.
ഉദ്യോഗസ്ഥന്‍ കാലങ്ങളായി സ്ത്രീകളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ബിഹാറിലെ കൈക്കൂലി ഒരു ഉദ്യോഗസ്ഥനില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും എല്ലാം വിഭാഗത്തിലും കടുത്ത കൈക്കൂലിയാണെന്നും ജനങ്ങള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. എന്നാല്‍, രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് അപൂര്‍വമാണ്.












Click it and Unblock the Notifications