കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയില്‍ നിന്ന് കുട്ടികള്‍ അപ്രത്യക്ഷരാവുന്നു, അറസ്റ്റിലായത് ആറ് ആശുപത്രി ജീവനക്കാര്‍

മൈസൂരുവിലെ സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്.

  • By Sandra
Google Oneindia Malayalam News

ബെംഗളൂരു: ആശുപത്രിയില്‍ നിന്ന് ദത്തെടുക്കല്‍ റാക്കറ്റിന് വേണ്ടി നവജാത ശിശുക്കളെയും പിഞ്ചു കുഞ്ഞുങ്ങളെയും മോഷ്ടിച്ച ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളെ വില്‍ക്കുന്നതിനുള്ള അനധികൃത ദത്തെടുക്കല്‍ റാക്കറ്റിന്റെ കണ്ണികളുമാായി ബന്ധമുള്ള ആറ് ആശുപത്രി ജീവനക്കാരാണ് മൈസൂരുവില്‍ അറസ്റ്റിലായത്. കര്‍ണ്ണാടക പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൈസൂരുവിലെ സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മൈസൂരുവിലെ അഞ്ചോളം ശുപത്രികളിലായി ലാബ് ടെക്‌നീഷ്യന്‍, നഴ്‌സ് തസ്തികയില്‍ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായിട്ടുള്ളത്.

baby-birth

പ്രസവത്തിനായി ആശുപത്രികളിലെത്തുന്ന പാവപ്പെട്ട ദമ്പതികളെയും ഗര്‍ഭഛിദ്രത്തിനെത്തുന്നവരെയും പ്രസവത്തിന് നിര്‍ബന്ധിച്ച് കുട്ടികളുമായി കടന്നുകളയുകയാണ് റാക്കറ്റിന്റെ പ്രവര്‍ത്തന രീതി. റാക്കറ്റ് 15 ഓളം കുട്ടികളെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തെരുവോരങ്ങളില്‍ ഭിക്ഷാടനത്തിനിരിക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോയി രണ്ട് ലക്ഷം രൂപയ്ക്ക് ബെഗളൂരുവില്‍ എത്തിച്ച് ഇത്തരം കുട്ടികളെ വില്‍ക്കുന്നതിലും റാക്കറ്റിന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ ഡോക്ടര്‍മാര്‍ക്കുള്ള പങ്കും അറസ്റ്റിലായവരുടെ മൊഴികളില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

English summary
Hospital staff in Mysuru arrested for stealing babies for illegal adoption racket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X