Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസര്‍ക്കാരിന്‍റെ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് വിനോദ സഞ്ചാര മേഖല

ദില്ലി: ഇന്‍ക്രെഡിബിൽ ഇന്ത്യയ്ക്ക് പുതിയ മുഖമേകുന്ന എന്തെല്ലാം പ്രഖ്യാപനങ്ങളാവും കേന്ദ്രസ‌ർക്കാർ ബഡ്ജറ്റിലൂടെ പ്രഖ്യാപിക്കുകയെന്ന്
ഉറ്റുനോക്കുകയാണ് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല. രാജ്യത്തിന് വിദേശ നാണ്യം നേടി തരുന്നതിൽ മൂന്നാംസ്ഥാനം വഹിക്കുന്ന ടൂറിസം മേഖലയിലെ വരുമാനം
വലിയ തോതിൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ നിലവിലെ ടാക്സ് സംവിധാനത്തിലടക്കം ഇളവുകൾ വരുത്തുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ. 2025ൽ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്ന് 275. 3 ബില്യൺ യു.എസ് ഡോളറാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

2006ൽ വെറും 18 ബില്യൺ ഡോളർ മാത്രമായിരുന്നു വിനോദ സഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനമെന്ന് അറിയുമ്പോഴേ ഈ മേഖല അടുത്ത കാലത്ത് നേടിയ വലിയ വളർച്ച ബോധ്യമാവൂ. രാജ്യത്തിന്റെ ജി.ഡി.പിയുടെ ഒമ്പത് ശതമാനത്തിലധികം ഇപ്പോൾ വിനോദ സഞ്ചാര മേഖലയിൽ നിന്നാണ്. ഇക്കാര്യങ്ങളെല്ലാം മനസ്സിരുത്തിയുള്ള ബഡ്‌ജറ്റാവും പ്രഖ്യാപിക്കുകയെന്ന ഉറച്ച വിശ്വാസത്തിലാണ് ടൂറിസം വ്യവസായ മേഖല.

budget

ഫോറിൻ മണി എക്സ്ചേഞ്ചിലൂടെ മാത്രം 22.089 ബില്യണാണ് കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ലഭിച്ചത്. 7.996 മില്യൺ വിദേശ ടൂറിസ്റ്റുകൾ രാജ്യം സന്ദർശിച്ചു.അതിഥി ദേവോ ഭവയിലൂടെ വലിയ കുതിച്ചുചാട്ടത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റാൻ കേന്ദ്ര സർക്കാർ ഇതിനകം വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.വിസ അനുവദിക്കുന്നതിലടക്കം കൊണ്ടുവന്ന മാറ്റങ്ങൾ ഇതിനുദാഹരണമാണ്. ഇൻക്രഡിബിൾ ഇന്ത്യയുടെ രണ്ടാംഘട്ട ക്യാപയിന് കഴിഞ്ഞ സെപ്തംബറിൽ തുടക്കമിടുകയും ചെയ്തിട്ടുണ്ട്.

ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം ഹോട്ടൽ വ്യവസായ മേഖലയിലുണ്ടായ തളർച്ചയ്ക്ക് പരിഹാരമേകുന്ന ടാക്സ് ഇളവും ആനുകൂല്യങ്ങളും പുതിയ ബഡ്ജറ്റിൽ ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം, ഹോട്ടൽ വ്യവസായ മേഖല. 7500 രൂപ വരെയുള്ള ബഡ്ജറ്റ് റൂമുകളുടെ ടാക്‌സ് 12 ശതമാനത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും മേഖലയുയ‌ർത്തുന്നു. വിവിധ സംസ്ഥാനങ്ങൾ ഏർ‌പ്പെടുത്തുന്ന നിബന്ധനകളും വിലങ്ങുതടിയാവുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഏകീകരണവും ടൂറിസം മേഖലയ്ക്ക് അകമഴിഞ്ഞുള്ള പിന്തുണയും വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+