ശുചീകരണ തൊഴിലാളിയെ ഹോസ്റ്റലിൽ തറയിലൂടെ വലിച്ചിഴച്ചു; മർദ്ദിച്ചു, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ!
റായ്പൂർ: ശുചീകരണത്തൊഴിലാളിയെ മർദ്ദിക്കുകയും തറയിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തിൽ ഹോസ്റ്റൽ വാർഡനും ഭർത്താവിനുമെതിരെ പോലീസ് കേസ്. കനക്പുരിയിലെ ബര്‍വാനി കന്യ ആശ്രം ഹോസ്റ്റലിന്റെ സൂപ്രണ്ട് സുമിള സിങ്, ഭര്‍ത്താവ് രങ്കലാല് സിങ് എന്നിവരാണ് സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയോട് ക്രൂരത കാട്ടിയത്.
സൂപ്രണ്ടിന്റെ ഭര്‍ത്താവാണ് സ്ത്രീയെ നിലത്തുകൂടി വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് രണ്ട് പേരും കുടുങ്ങിയത്. തന്റെ മൂന്നു മാസം പ്രായമായ കുഞ്ഞിനോടൊപ്പം ഹോസ്റ്റലിലെ ഒരു മുറിയില്‍ അഭയംതേടിയതായിരുന്നു സ്ത്രീ.

ഇവരോട് ഇറങ്ങിപോകാൻ പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കട്ടിലിൽ കിടക്കുകയായിരുന്ന സ്ത്രീയെ വലിച്ച് താഴേക്കിടുന്നതും വലിച്ചുകൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ആഗസ്റ്റ് പത്തിനാണ് സംഭവം നടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
#WATCH Chhattisgarh:Ranglal Singh,husband of School Superintendent Sumila Singh misbehaved with a cleaner at Barwani Kanya Ashram in Korea, after she took shelter at students' hostel with her 3-month-old baby.Police says,“FIR filed.Probe on.Accused will be arrested soon.” (18.08) pic.twitter.com/NFayVvh8GZ
— ANI (@ANI) August 19, 2019
സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ സൂപ്പണ്ടിനെതിരെയും ഭർത്താവിനെതിരെയും പോലീസ് കേസെടുത്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹോസ്റ്റൽ സൂപ്രണ്ടിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications