കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യത്യസ്ത മതത്തിലുള്ളവര്‍ ഒന്നിച്ച് താമസിക്കുന്നത് നിഷേധിച്ച് ഹോട്ടല്‍ അധികൃതര്‍; സംഭവം ജയ്പൂരില്‍

  • By S Swetha
Google Oneindia Malayalam News

ജയ്പൂര്‍: വ്യത്യസ്ത മതത്തിലുള്ളവര്‍ക്ക് ജയ്പൂരില്‍ ഹോട്ടലില്‍ താമസ സൗകര്യം നിഷേധിച്ചതായി പരാതി. ഹോട്ടിലിലെ നയങ്ങളും പൊലീസ് നിര്‍ദ്ദേശങ്ങളും ചൂണ്ടിക്കാണിച്ചാണ് വ്യത്യസ്ത മതങ്ങളില്‍പ്പെട്ട തങ്ങള്‍ക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് മുറി നിഷേധിച്ചതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഉദയ്പൂരില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന 31കാരന്‍ ശനിയാഴ്ച രാവിലെ ജയ്പൂരിലെ ഒയോയുടെ സില്‍വര്‍ കീ ഹോട്ടലുകളിലൊന്നില്‍ മുറിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. മുസ്ലിം-ഹിന്ദു വിശ്വാസികളായ സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ മുറി നല്‍കാനാകില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

ജോളിയുടെ ജീവിതം നേര്‍വഴിക്കായിരുന്നില്ലെന്ന് ഷാജുവിന്‍റെ സുഹൃത്ത്; അന്വേഷണം കുടുംബക്കാരിലേക്ക്ജോളിയുടെ ജീവിതം നേര്‍വഴിക്കായിരുന്നില്ലെന്ന് ഷാജുവിന്‍റെ സുഹൃത്ത്; അന്വേഷണം കുടുംബക്കാരിലേക്ക്

ശനിയാഴ്ച രാവിലെ താന്‍ ജയ്പൂരിലെത്തിയതായും ദില്ലിയില്‍ നിന്നും സുഹൃത്ത് വൈകീട്ടോടെ എത്തിച്ചേരേണ്ടതായിരുന്നുവെന്നും അസിസ്റ്റന്റ് പ്രൊഫസര്‍ പറയുന്നു. ട്രാവല്‍ ആപ്പ് വഴിയാണ് ഹോട്ടലില്‍ രണ്ടുപേര്‍ക്ക് ഒരു മുറി ബുക്ക് ചെയ്തത്. രാവിലെ 8-9 മണിയോടെ ഞാന്‍ ഹോട്ടലില്‍ എത്തി. റിസപ്ഷനിസ്റ്റ് ചെക്ക് ഇന്‍ ചെയ്യേണ്ട മറ്റൊരാളെക്കുറിച്ച് ചോദിച്ചു. അവര്‍ക്ക് സുഹൃത്തിന്റെ പേര് നല്‍കിയപ്പോള്‍ ഇത് ഒരു പ്രശ്‌നമാണെന്നായിരുന്നു ഹോട്ടല്‍ അധികൃതരുടെ മറുപടി. രണ്ടുപേരും വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് അവര്‍ അറിയിച്ചതായി പ്രൊഫസര്‍ പറയുന്നു.

-same


അത്തരമൊരു നിയമം ആപ്ലിക്കേഷനിലോ ഹോട്ടല്‍ വെബ്സൈറ്റിലോ ഇല്ല. തുല്യത ഉറപ്പുനല്‍കുന്ന ഭരണഘടനയ്ക്ക് ഇത് വിരുദ്ധമാണ്. ലോക്കല്‍ പോലീസിന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടെങ്കിലും അക്കാര്യം രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ മതങ്ങളില്‍ നിന്നും ലിംഗഭേദത്തില്‍ നിന്നുമുള്ള ആളുകള്‍ ഒരുമിച്ച് താമസിക്കുന്നത് വിലക്കുന്ന അത്തരം നിയമം എവിടെയും ഇല്ലെന്ന് താന്‍ വാദിച്ചതായും പക്ഷേ ഹോട്ടല്‍ അധികൃതര്‍ അവയൊന്നും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു. തുടര്‍ന്ന് ബുക്കിംഗ് ആപ്ലിക്കേഷനില്‍ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ ബുക്ക് ചെയ്ത തുക മടക്കി നല്‍കുകയും മറ്റൊരു ഹോട്ടലില്‍ നിലവാരം കുറഞ്ഞ ഒരു റൂം സൗജന്യമായി ബുക്ക് ചെയ്യുകയും ചെയ്തു.


അതേ സമയം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ആളുകളുടെ ഉള്ളിലുള്ളത് ഞെട്ടിപ്പിക്കുന്നതാണെന്ന് യുവതി പ്രതികരിച്ചു. ഒരു പതിറ്റാണ്ടിലേറെയായി അവര്‍ പരസ്പരം അറിയുന്നവരാണെന്നും എന്നാല്‍ മതം അവര്‍ക്കിടയില്‍ ഒരിക്കലും വന്നിട്ടില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

English summary
Hotel denies room to inter faith couple in Jaipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X